കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ചോ? എസ്പി എംഎല്‍എയുള്‍പ്പെട്ട പീഡനക്കേസിലെ ഇരയായ യുവതി കൊല്ലപ്പെട്ട നിലയില്‍

SP_MLA_130217

ലക്‌നോ: സമാജ് വാദി പാര്‍ട്ടി എംഎല്‍എ മാനഭംഗപ്പെടുത്തിയെന്നാരോപിച്ച യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സുല്‍ത്താന്‍പുര്‍ ജയ്‌സിംഗ്പുരിലെ െ്രെപമറി സ്കൂളിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. എംഎല്‍എ അരുണ്‍ വര്‍മയും സുഹൃത്തുക്കളായ യുവാക്കളും ചേര്‍ന്ന് പീഡിപ്പിച്ചെന്നായിരുന്നു യുവതി ആരോപിച്ചിരുന്നത്. ഇവരെ കഴിഞ്ഞ ശനിയാഴ്ച മുതല്‍ കാണാനില്ലായിരുന്നു.

യുവതിയുടെ കഴുത്തില്‍ മുറിപ്പാടുകള്‍ കണ്ടെത്തിയിരുന്നു. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നു പോലീസ് സംശയിക്കുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എംഎല്‍എ അരുണ്‍ വര്‍മ നിലവില്‍ സുല്‍ത്താന്‍പുര്‍ സ്ഥാനാര്‍ഥിയാണ്. 2013 സെപ്റ്റംബറില്‍ ഇയാളും കൂട്ടുകാരും ചേര്‍ന്ന് കൂട്ടമാനഭംഗപ്പെടുത്തിയെന്നാണ് യുവതി ആരോപിച്ചിരുന്നത്.

Related posts