‘ത​ല​ശേ​രി​ മ​സാ​ജിം​ഗ്’; പൂ​ട്ടി​യ കേ​ന്ദ്ര​ത്തി​ൽ നിന്ന് ക​ണ്ടെ​ത്തി​യ​ത് യോ​ഗ്യ​ത​യി​ല്ലാ​ത്ത ആറ് യു​വ​തി​ക​ളെ

ത​ല​ശേ​രി: ന​ഗ​ര​മ​ധ്യ​ത്തി​ലെ തി​രു​മ്മ​ൽ ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ ക​ണ്ടെ​ത്തി​യ​ത് അയൽസംസ്ഥാനക്കാരായ ആ​റ് യു​വ​തി​ക​ളെ. ഇവർക്കാർക്കും തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളോ തി​രു​മ്മ​ൽ ന​ട​ത്തു​ന്ന​തി​നു​ള്ള യോ​ഗ്യ​ത​ക​ളോ ഇ​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

പ​രി​ശോ​ധ​ന ന​ട​ത്തുമ്പോൾ തി​രു​മ്മ​ലി​നു ത​യാ​റെ​ടു​ത്ത് അ​ർ​ധന​ഗ്ന​നാ​യി കി​ട​ക്കുകയായിരുന്ന ധ​ർ​മ​ടം സ്വ​ദേ​ശി​യാ​യ യു​വാ​വ് പോലീസിനെ കണ്ട് ഓ​ടിര​ക്ഷ​പ്പെ​ട്ടു.

അ​ന​ധി​കൃ​ത​മാ​യാ​ണ് തി​രു​മ്മ​ൽ കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി​യ​തിനെത്തുടർന്ന് എ​ൻ​സി​സി റോ​ഡി​ലെ ലോ​ട്ട​സ് സ്പാ ​അ​ട​ച്ചുപൂ​ട്ടി​. നേ​ര​ത്തേ​ പീ​ഡ​ന പ​രാ​തി​യെ തു​ട​ർ​ന്ന് ഈ സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടി​യി​രു​ന്നു. പി​ന്നീ​ട് വീ​ണ്ടും തു​റ​ക്കു​ക​യാ​യി​രു​ന്നു.

സ​ബ് ഡി​വി​ഷ​ണ​ൽ മ​ജി​സ്ട്രേ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാണ് മി​ന്ന​ൽ പ​രി​ശോ​ധ​ന​ നടത്തിയത്. ജൂ​ലൈ മാ​സ​ത്തി​ൽ ഈ ​സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി പീ​ഡ​ന​ശ്ര​മ​ത്തി​നു വി​ധേ​യ​മാ​കു​ക​യും പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

സ്ഥാ​പ​ന​ത്തി​ന്‍റെ മാ​നേ​ജ​ർ ഉ​ൾ​പ്പെ​ടെ അ​റ​സ്റ്റി​ലാ​യ സം​ഭ​വ​ത്തെത്തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ സ്ഥാ​പ​നം അ​നാ​ശാ​സ്യ കേ​ന്ദ്ര​മാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യും ഇൻ‌സ്പെക്ടർ എം. ​അ​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.

തു​ട​ർ​ന്ന് മ​ജി​സ്ട്രേ​റ്റി​ന്‍റെ നി​ർ​ദ്ദേ​ശ പ്ര​കാ​രം പോ​ലീ​സ് സ​ബ് ക​ള​ക്ട​ർ​ക്ക് സം​ഭ​വം റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​ന്‍റെ അ‌​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ബ് ഡി​വി​ഷ​ണ​ൽ മ​ജി​സ്ട്രേ​റ്റ് കൂ​ടി​യാ​യ സ​ബ് ക​ള​ക്ട​ർ സ്ഥാ​പ​ന​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

കൂ​ടാ​തെ ചി​കി​ത്സ​ക്കെ​ത്തി​യ​വ​രു​ടെ പേ​രു വി​വ​രം അ​ട​ങ്ങി​യ ര​ജി​സ്റ്റ​റോ പ​ണം വാ​ങ്ങി​യ​തി​ന്‍റെ രേ​ഖ​ക​ളോ സ്ഥാ​പ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. സ​മാ​ന​മാ​യി രീ​തി​യി​ൽ മൂ​ന്നു സ്ഥാ​പ​ന​ങ്ങ​ൾ കൂ​ടി ന​ഗ​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഈ ​സ്ഥാ​പ​ന​ങ്ങ​ളും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

Related posts

Leave a Comment