കൊച്ചി: മെട്രോ സിറ്റിയായ കൊച്ചിയില്‍ പെണ്‍വാണിഭ സംഘം പിടിമുറുക്കുന്നു. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന പല സ്പാകളുടെയും മറവില്‍ നടക്കുന്നത് ലൈംഗിക കച്ചവടമാണ്. ആഡംബര ജീവിതം നയിക്കാനായി സ്വന്തം ശരീരം വില്ക്കാന് തയാറാകുന്ന വിദ്യാര്‍ഥിനികളും കുറവല്ല എന്നതിനുള്ള തെളിവാണ് ഇന്നലെ കടവന്ത്ര പോലീസ് അറസ്റ്റു ചെയ്ത പെണ്‍വാണിഭ സംഘത്തിന്റെ ലിസ്റ്റിലുള്ള കോളജ് വിദ്യാര്‍ഥിനികളുടെ വിവരങ്ങള്‍.
മണിക്കൂറിന് 12,000 രൂപയ്ക്ക് മുകളില്‍ പണം മുടക്കി കോളജ് വിദ്യാര്‍ഥിനികള്‍ക്കൊപ്പം ലൈംഗിക സുഖം തേടിയെത്തുന്നവര്‍ നിരവധിയാണ്. അന്യ ജില്ലകല്നിന്ന് കൊച്ചിയില്‍ പഠനത്തിനായി എത്തുന്ന ചില വിദ്യാര്‍ഥിനികളാണ് ആഢംബര ജീവിതം നയിക്കാനായി സ്വന്തം ശരീരം വില്‍ക്കുന്നത്. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്പാകള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം സെക്സ് ട്രേഡ് നടക്കുന്നത്. സ്പാകളിലെ ഏജന്റുമാരെ ഡേറ്റിംഗ് ആപ്പിലൂടെയാണ് കസ്റ്റമേഴ്സ് ബന്ധപ്പെടുന്നത്.
തുടര്‍ന്ന് കോളജ് വിദ്യാര്‍ഥിനികളുടെ ഫോട്ടോ കാണിക്കും. ചിലയിടങ്ങളില്‍ പെണ്‍കുട്ടികളെ വാട്സ്ആപ്പ് കോളിലൂടെ കസ്റ്റമറിന് കാണിക്കുന്ന ഏര്‍പ്പാടുമുണ്ട്. കുട്ടിയെ ഇഷ്ടമായാല്‍ മണിക്കൂറിന് 12,000 രൂപയ്ക്ക് മുകളിലായി ഡീല്‍ ഉറപ്പിക്കും. ഇതില്‍ പകുതി തുക ഏജന്റിനുളള കമ്മീഷനാണ്.
തുടര്‍ന്ന് കസ്റ്റമര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് പെണ്‍കുട്ടിയെ എത്തിച്ചു നല്‍കും. ഒരു മണിക്കൂറിനുശേഷം ഏജന്റിന്റെ ആളുകള്‍ തിരികെ എത്തി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുവന്ന് അവര്‍ പറയുന്ന ഇടങ്ങളില്‍ എത്തിക്കും. പറയുന്ന തുക ഗൂഗിള്‍ പേ ചെയ്ത് കൊടുത്താല്‍ മാത്രമേ ഡീല്‍ നടക്കൂവെന്നതും പ്രത്യേകതയാണ്.
19-23 പ്രായപരിധിയിലുള്ള കോളജ് വിദ്യാര്‍ഥിനികളാണ് സെക്സ് വര്‍ക്കര്‍മാരായി പ്രവര്‍ത്തിക്കുന്നത്. എന്ജോയ്മെന്റിനൊപ്പം കൈ നിറയെ പണം എന്നതാണ് ഇക്കൂട്ടരുടെ ലക്ഷ്യം. മറ്റ് ജില്ലകളില്‍ നിന്നുള്ളവരായതില്‍ പെട്ടെന്ന് പിടിക്കപ്പെടുകയുമില്ല. ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഏജന്റുമാര്‍ നല്‍കും.
അബദ്ധ വശാല്‍ ഗര്‍ഭിണിയായാല്‍ പോലും ഒരു ഐപില്ലില് അത് തീരുമെന്ന വിശ്വാസവും പല പെണ്‍കുട്ടികള്‍ക്കും ഉണ്ട്. നഗരത്തില്‍ എറണാകുളം സൗത്ത്, നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് പരിസരങ്ങള്‍, പരമാര റോഡ്, കലാഭവന്‍ റോഡ്, കലൂര്‍, പൊറ്റക്കുഴി, പാലാരിവട്ടം, ഇടപ്പള്ളി എന്നിവിടങ്ങളിലാണ് ഇത്തരക്കാരെ ഏര്‍പ്പാടാക്കിക്കൊടുക്കുന്ന സ്പാകള്‍ പ്രവര്‍ത്തിക്കുന്നത്. കോളജ് വിദ്യാര്‍ഥിനികളെ തേടിയെത്തുന്നവരില്‍ ഏറെയും 40 വയസിന് മുകളിലുള്ളവരാണ്. ഈ പെണ്‍കുട്ടികളില്‍ പലരും ചെറിയ തോതില്‍ ലഹരി ഉപയോഗിക്കുന്നവരുമുണ്ട്.
തലയൊന്നിന് ആയിരം രൂപ
അന്യ ജില്ലകളില്‍നിന്ന് മസാജിംഗിനായി എത്തുന്ന യുവാക്കളെ സ്പാകളിലേക്ക് എത്തിക്കാനായി ഒരാള്‍ക്ക് ആയിരം രൂപ വരെ വാങ്ങുന്ന ഡ്രൈവര്‍മാരും ഉണ്ടെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. നഗരത്തിലെ ചെറിയ ലോഡ്ജുകളില്‍ വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ മുറിയെടുക്കുന്ന കാഴ്ചകളും പതിവാണ്.
ഫ്രഷാവാനെന്നു പറഞ്ഞ് എത്തുന്ന ഇവര്‍ നാലോ അഞ്ചോ മണിക്കൂറുകള്‍ ചെലവിട്ടാണ് ഹോട്ടലുകളില്‍ നിന്ന് മടങ്ങുന്നത്. വിവാഹേതര ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പോലീസും പലപ്പോഴും നിസഹായരാകേണ്ടിവരുന്നുണ്ട്.
നടപടി ശക്തമാക്കി പോലീസ്
പെണ്‍വാണിഭ സംഘങ്ങള്‍ക്കെതിരേ പോലീസ് നടപടി ശക്തമാക്കിയിരിക്കുകയാണ്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് പരിസരത്ത് കെട്ടിടം വാടകയ്ക്കെടുത്ത് പെണ്‍വാണിഭം നടത്തിയിരുന്ന സംഘത്തെ അടുത്തിടെ എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട് സ്വദേശി സി. രാജേഷ് (39), തിരുവനന്തപുരം സ്വദേശി പി. വിഷ്ണു, ചാലക്കുടി സ്വദേശി ഷിജോണ്‍ (44), എറണാകുളം തമ്മനം സ്വദേശി ആര്.ജി. സുരേഷ് (49) എന്നിവരാണ് കഴിഞ്ഞാഴ്ച പോലീസിന്റെ പിടിയിലായത്.
ആലുവ ദേശീയപാതയിലെ ബൈപാസിന് സമീപത്ത് ലോഡ്ജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തിലെ വാണി, ഷീന, സുനിത, ഷഹന, വിജി, സായിഫ, ഷൈനി, ഷിജി, മനു രാജ്, സാബിത്, അമല്‍, ലിബിന് എന്നിവരെ ഇന്നലെ ആലുവ റൂറല്‍ എസ് പിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. പെണ്‍വാണിഭ സംഘങ്ങള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാധിത്യ പറഞ്ഞു.
പ്രതികളുടെ ലിസ്റ്റില്‍ കോളജ് വിദ്യാര്‍ഥിനികളും
കൊച്ചി: എറണാകുളം സൗത്തില്‍ ഹോട്ടല്‍ മുറി കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിവന്നിരുന്ന സംഘം പിടിയിലായ സംഭവത്തില്‍ പ്രതികളുടെ ലിസ്റ്റില്‍ വിദ്യാര്‍ഥിനികളും. നഗരത്തിലും പരിസരപ്രദേശത്തും പഠിക്കുന്ന കോളജ് വിദ്യാര്‍ഥിനികളെ പെണ്‍വാണിഭ സംഘം ഇരകളാക്കിയിരുന്നുവെന്ന വിവരമാണ് പോലീസിന് ലഭിച്ചത്.
കേസുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശിനി രശ്മി (46), ആലപ്പുഴ ചന്ദനക്കാവ് സ്വദേശി വിമല്‍ (35), ഹോട്ടല്‍ നടത്തിപ്പുകാരന് മാര്ട്ടിന് (60) എന്നിവരെ കടവന്ത്ര പോലീസ് ഇന്‍സ്പെക്ടര്‍ പി.എം. രതീഷ്, എസ്ഐ കെ. ഷാഹിന എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളുടെ പക്കല്‍നിന്ന് രണ്ട് മൊബൈല്‍ ഫോണ്‍, 2000 രൂപ, രജിസ്റ്റര്‍ എന്നിവ കണ്ടെടുത്തിയിട്ടുണ്ട്.
സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം കരിത്തല റോഡിലുള്ള സ്വകാര്യ ഹോട്ടല്‍ കേന്ദ്രീകരിച്ചാണ് സംഘം പെണ്‍വാണിഭം നടത്തിയിരുന്നത്. ഒരുമാസമായി ഹോട്ടലില്‍ രണ്ട് മുറികള്‍ വാടകയ്ക്ക് എടുത്തായിരുന്നു പെണ്‍വാണിഭം. ഒരു മുറി പ്രതികള്‍ക്കും മറ്റൊന്ന് കസ്റ്റമേഴ്സിനായുമായായിരുന്നു.
ഇടപാട് നടത്തിയിരുന്നത് ഫോട്ടോ അയച്ചു കൊടുത്ത്
ഇടപാടുകാര്‍ക്ക് യുവതികളുടെ ഫോട്ടോ അയച്ചുകൊടുത്താണ് ഡീല്‍ നടത്തിയിരുന്നത്. യുവതിയെ ഇഷ്ടപ്പെട്ടാല്‍ ഊബര്‍ ടാക്സിയില്‍ കസ്റ്റമറുടെ അടുത്ത് എത്തിക്കും. ഓണ്‍ലൈന്‍ വഴിയാണ് പണമിടപാട്. 1000 രൂപ മുതല്‍ 2000 രൂപ വരെയാണ് യുവതികള്‍ക്ക് നല്‍കിയിരുന്നത്.
ഒരു ദിവസം നാലിലധികം ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്ന് യുവതികള്‍ വെളിപ്പെടുത്തിയതായാണ് പോലീസ് നല്കുന്ന വിവരം. കോളജ് വിദ്യാര്‍ഥിനികളെ കെണിയില്‍ പെടുത്തിയതാണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
സീമ മോഹന്‍ലാല്‍