വനിതകൾ മാത്രം പങ്കെടുക്കുന്ന ആകാശനടത്തം (സ്പേസ് വാക്ക്) ഉണ്ടാവില്ലെന്നു യുഎസ് ബഹിരാകാശ ഏജൻസി നാസ അറിയിച്ചു. രണ്ടു വനിതകൾക്കു വേണ്ട സ്പേസ് സ്യൂട്ടുകൾ ഇല്ലാത്തതാണു കാരണം.
മാർച്ച് 29നു വനിതകൾ മാത്രം ആകാശത്തു നടന്ന് ചരിത്രമെഴുതുമെന്നാണ് നാസ മുന്പു പ്രഖ്യാപിച്ചത്. മുന്പത്തെ ആകാശ നടത്തങ്ങളിൽ വനിതകൾക്കൊപ്പം പുരുഷന്മാരുമുണ്ടായിരുന്നു.
ക്രിസ്റ്റീന കോച്ച്, ആനി മക്ക്ലെയിൻ എന്നീ വനിതകളെയാണ് പദ്ധതിക്കായി തെരഞ്ഞെടുത്തത്.
എന്നാൽ ഇതിൽ ഒരാൾക്കു ചേരുന്ന സ്പേസ് സ്യൂട്ട് (ബഹിരാകശ സഞ്ചാരികളുടെ വസ്ത്രം) മാത്രമേ ഉള്ളൂ. അതിനാൽ ആനിയെ ഒഴിവാക്കി. പകരം നിക്ക് ഹേഗ് എന്ന പുരുഷസഞ്ചാരി ക്രിസ്റ്റീനയ്ക്കൊപ്പം ആകാശനടത്തത്തിൽ പങ്കാളിയാകും.