ബഹിരാകാശത്തെയും ഭൂമിയിലെയും സ്ഥിതിഗതികള്‍ വ്യത്യസ്ഥമാണെന്ന് നമുക്കറിയാം. ഭൂമിയില്‍ ഉള്ളതിനേക്കാള്‍ ഭാരക്കുറവായിരിക്കും നമുക്ക് ബഹിരാകാശത്ത് അനുഭവപ്പെടുക. ബഹിരാകാശയാത്രയ്ക്കു ശേഷം തിരിച്ചെത്തുന്ന പലരും ഭൂമിയിലെ സ്ഥിതിഗതികളുമായി പൊരുത്തപ്പെടാന്‍ ഏറെബുദ്ധിമുട്ടാറുണ്ട്.
ഇതേ അവസ്ഥയിലാണ് നാസയുടെ ബഹിരാകാശ യാത്രികന്‍ ഡ്രൂ ഫ്യൂസ്റ്റല്‍ ഇപ്പോള്‍. ആറ് മാസത്തിലധികം ബഹിരാകാശത്ത് ചെലവിട്ടശേഷം ഭൂമിയിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് ഫ്യൂസ്റ്റലിനാണ് നടക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. 197 ദിവസങ്ങള്‍ ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനില്‍ ചെലവഴിച്ചശേഷം ഭൂമിയില്‍ തിരിച്ചെത്തിയതായിരുന്നു 56കാരനായ ഫ്യൂസ്റ്റല്‍.
ഭൂമിയിലേക്ക് തിരിച്ചെത്തിയപ്പോഴേക്കും ഫ്യൂസ്റ്റലിന് നടക്കുന്നത് എങ്ങനെയാണെന്ന് മറന്ന് പോയിരുന്നു. ബുദ്ധിമുട്ടി നടക്കുന്ന ഫ്യൂസ്റ്റലിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുകയാണ്. ഒക്ടോബര്‍ അഞ്ചിന് ഷൂട്ട് ചെയ്ത വീഡിയോ നാസ തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഭൂമിയില്‍ തിരിച്ചെത്തിയതിനുശേഷം കണ്ണടച്ച് നടക്കാനും ഫ്യൂസ്റ്റലിന് സാധിച്ചിരുന്നില്ല. 197 ദിവസം ബഹിരാകാശത്ത് ഭാരമില്ലാതെ ഒഴുകി നടന്നതാണ് ഫ്യൂസ്റ്റല് നടക്കാന്‍ കഴിയാത്തതിന്റെ പ്രധാന കാരണം. നാസയുടെ 56-ാമത് പര്യവേക്ഷണ സംഘത്തിന്റെ കമാന്‍ഡര്‍ ആയ ഫ്യൂസ്റ്റലിന്റെ ഒമ്പതാമത്തെ ബഹിരാകാശ യാത്രയായിരുന്നു ഇത്.
Welcome home #SoyuzMS09 ! On October 5th this is what I looked like walking heel-toe eyes closed after 197 days on @Space_Station during the Field Test experiment…I hope the newly returned crew feels a lot better. Video credit @IndiraFeustel pic.twitter.com/KsFuJgoYXh
— A.J. (Drew) Feustel (@Astro_Feustel) December 20, 2018