സഫ്ടികം എന്ന ഭദ്രന് – മോഹന്‍ലാല്‍ ചിത്രം ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ ആഴത്തില്‍ നില കൊള്ളുമ്പോള്‍ ചിത്രത്തിന്റെ 24-ആം വാര്‍ഷികത്തോടനുബന്ധിച്ച് ആടുതോമയുടെ ആരാധകര്‍ക്ക് വലിയ ഒരു സര്‍പ്രൈസ് സമ്മാനിക്കുകയാണ് സംവിധായകന് ഭദ്രന്.
ഭദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്
സ്ഫടികം ഒരു നിയോഗമാണ് ഞാൻ വളർന്ന നാടും, നാട്ടുകാരും എന്റെ മാതാപിതാക്കളും , ഗുരുക്കളുമൊക്കെയാണ് ആ സിനിമയുടെ ഉടയോന്മാർ . അത് എനിക്ക് മുന്നിൽ ഇണങ്ങി ചേർന്നിരുന്നില്ലെങ്കിൽ സ്ഫടികം സംഭവിക്കുമായിരുന്നില്ല.
നിങ്ങൾ ഹൃദയത്തിലേറ്റിയ സ്ഫടികം സിനിമ റിലീസിംഗിന്റെ 24-ാം വാർഷികം ആഘോഷിക്കുകയാണ്. ഈ സിനിമയെ ഇത്രമാത്രം സ്നേഹിക്കുന്ന എന്റെ പ്രേക്ഷകർക്ക് വലിയ സന്തോഷം നൽക്കുന്ന ഒരു വാർത്ത നൽകാൻ ഞാൻ ആഗ്രഹിക്കുന്നു.
സ്ഫടികത്തിന്റെ രണ്ടാം ഭാഗമില്ല ,എന്നാൽ ആടുതോമയും ചാക്കോ മാഷും റെയ് ബാൻ ഗ്ലാസ്സും ഒട്ടും കലർപ്പില്ലാതെ ,നിങ്ങൾ സ്നേഹിച്ച സ്ഫടികം സിനിമ 4 K ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ ,അടുത്ത വർഷം ,സിനിമയുടെ റിലീസിംഗിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് പ്രമുഖ തിയറ്ററുകളിൽ പ്രദർശനത്തിനെത്തിക്കും.
ഭൂമിയുള്ളടത്തോളം കാലം നിങ്ങളുടെ സ്ഫടികം നമ്മോടൊപ്പം ജീവിക്കും….
” ഇന്നും സൂര്യനേ പോലെ കത്തി ജ്വലിക്കുന്നു. “actor