ഗള്‍ഫില്‍ പോകുന്നതിനു മുന്‍പാണ് ഞാന്‍ കല്യാണം കഴിച്ചത്. ഇരുപത്തിയേഴാം വയസിലായിരുന്നു വിവാഹം. ശേഷം ഗള്‍ഫില്‍ പോയി, തിരിച്ചുവന്നു. എന്നിട്ടാണ് അഭിനയത്തിലേക്കു വരുന്നത്.
അഞ്ചു മക്കളാണ് എനിക്കുള്ളത്. നാലു പെണ്മക്കളും ഒരു ആണും. സിനിമയിലെത്തിയിട്ട് മുപ്പതു വര്‍ഷത്തിനടുത്തായി. ഇത്രയും കാലത്തിനിടെ മോശം അനുഭവങ്ങളും വിഷമം തോന്നിയ സാഹചര്യങ്ങളും കുറവാണ്.
എന്നാല്‍ അമ്മ സംഘടനയില്‍ നിന്നു രണ്ടര വര്‍ഷത്തോളം മാറ്റി നിര്‍ത്തിയതാണ് മനസിനു വിഷമമുണ്ടാക്കിയത്. വിനയന്റെ സിനിമയില്‍ അഭിനയിച്ചതിന് എന്നെയും തിലകന് ചേട്ടനെയും അടക്കം മാറ്റി നിര്‍ത്തിയിട്ടുണ്ട്.
അതൊരു വിഷമം ആയിരുന്നു. പ്രധാനപ്പെട്ട ഒരിടത്തുനിന്ന് മാറ്റി നിര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന വേദന. എന്നാല്‍ ഇപ്പോള്‍ അങ്ങനെ ഇല്ല. ഇപ്പോഴും അമ്മയുടെ മെംബറാണ് ഞാൻ. -സ്ഫടികം ജോര്‍ജ്