കേട്ടാല്‍ അതിശയകരം എന്ന തോന്നുന്ന വിധത്തിലുള്ള പല അന്ധവിശ്വാസങ്ങളും ആചാരങ്ങളും മിക്ക ജനവിഭാഗങ്ങള്‍ക്കിടയിലും നിലനില്‍ക്കുന്നുണ്ട്. ഇത്തരത്തില്‍ കാഴ്ചക്കാരുടെ ശ്വാസം പിടിച്ച് നിര്‍ത്തുന്ന തരത്തിലുള്ള ഒരു വിചിത്ര ആചാരമാണ് സ്പെയിനില്‍ നടക്കുന്നത്. കാഴ്ചക്കാരെ നടുക്കുന്ന സ്പെയിന്‍കാരുടെ ഈ വിചിത്ര ആചാരം ഇങ്ങനെയാണ്. കൈക്കുഞ്ഞുങ്ങളെ നിരത്തിക്കിടത്തിയശേഷം മുകളിലൂടെ ചാടിച്ചാടി പോകുന്നതാണ് ഈ ചടങ്ങ്. പിശാചിന്റെ വേഷം കെട്ടി മുഖം മൂടി വെച്ച ആളുകളാണ് ചാടുന്നത്. കൈയിലെ ചാട്ട വെച്ച് കൂടി നില്ക്കുന്ന ആളെ അടിക്കുന്നതും ആചാരത്തില്‍ പെടും.
എല്ലാവര്‍ഷവും നടത്തപ്പെടുന്ന ഈ ആചാരം 1620ല്‍ ആരംഭിച്ചതാണ്. കുട്ടികളെ ദുരാത്മക്കളില് നിന്നും രക്ഷിക്കാനായി നടത്തുന്ന ഈ ആചാരം വലിയ ആഘോഷമായിട്ടാണ് സ്പെയിനില്‍ നടത്താറ്. എല്‍ കൊളാച്ചൊ എന്നാണ് പേര്. ഡെവിള്‍സ് ജംപ് എന്നും ഇത് അറിയപ്പെടുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ജനിച്ച കുട്ടികളെയാണ് ഈ ആചാരത്തിനായി ഉപയോഗിക്കുന്നത്. കുട്ടികളെ തെരുവില്‍ പായയില്‍ കിടത്തും. കൈയില്‍ വലിയ ചാട്ടവാറുകളും മറ്റും പിടിച്ചാണ് ചെകുത്താന് വേഷധാരി ചാട്ടം നടത്തുന്നത്. ഈ ആചാരത്തിന്റെ തുടക്കത്തേക്കുറിച്ച് അറിവില്ലെങ്കിലും കുട്ടികളെ അവരുടെ ജന്മപാപത്തില് നിന്ന് രക്ഷിക്കുന്നതിനും ജീവിതത്തില്‍ എല്ലാവിധ നന്മകളും ഉണ്ടാകുന്നതിനും ദുഷ്ടശക്തികളില്‍ നിന്ന് രക്ഷ നേടുന്നതിനും ഇത് ഉപകരിക്കുമെന്നാണ് കരുതപ്പെടുന്നത്.