കെട്ടിത്തൂക്കുക, തൊലിയുരിക്കുക..! നായ്ക്കള്‍ക്കെതിരെ അരങ്ങേറുന്നത് കൊടിയ പീഡനങ്ങള്‍; സ്‌പെയിനിലെ ക്രൂരവിനോദത്തേക്കുറിച്ചറിയാം

Galgo-massacre-600x450സ്‌പെയിനിലെ കാളപ്പോരിനെ കുറിച്ച് കേള്‍ക്കാത്തവരായി ആരും കാണില്ല. എന്നാല്‍ കാളപ്പോരിനൊപ്പം പ്രാധാന്യമുള്ള മറ്റൊരു വിനോദവും സ്‌പെയിനില്‍ അരങ്ങേറുന്നുണ്ട്. നായ്ക്കളാണ് ഇവിടെ ഇരകളാകുന്നത്. ഗോള്‍ഗോസ് എന്ന് വിളിയ്ക്കുന്ന വേട്ട നായ്ക്കളെ കൂട്ടത്തോടെ കൊന്നു കളയുക എന്നതാണ് ഈ വിനോദം. ആയിരക്കണക്കിന് നായ്ക്കളെയാണ് ഈ ക്രൂരവിനോദത്തിന്റെ ഭാഗമായി കൊന്നൊടുക്കുന്നത്.

പണ്ട് കാലത്ത് സ്‌പെയിനിലെ പ്രഭുകുടുംബങ്ങള്‍ വളര്‍ത്തി വന്നിരുന്ന വേട്ട പട്ടികളാണ് ഗാല്‍ഗോസ് അല്ലെങ്കില്‍ സ്പാനിഷ് ഗ്രേഹണ്ട്‌സ് എന്നറിയപ്പെടുന്ന ഈ നായ്ക്കള്‍. യജമാനന്മാരെ സേവിക്കുന്നതില്‍ പരാജയപ്പെടുന്ന നായകളെ കൊന്നുകളയുകയാണ് വേണ്ടതെന്നതാണ്, ഇവരുടെ വാദം. എന്നാല്‍ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമാണിതെന്നതാണ് സത്യം. പ്രായമായ ഒന്നിനെ തീറ്റിപോറ്റുന്നതിലും ലാഭം പുതിയ ഒന്നിനെ വാങ്ങുന്നതാണ്. പരമാവധി വേദനിപ്പിച്ചാണ് ഇവയെ കൊല്ലുന്നത്. വളരെ കുറഞ്ഞ തുകയ്ക്ക് ഈ നായ്ക്കുഞ്ഞുങ്ങളെ കിട്ടും. അതുകൊണ്ട് ഈ ക്രൂരതയ്ക്ക് ആര്‍ക്കും ഒരു മടിയുമില്ല താനും. നിയമപ്രകാരമുള്ള സംരക്ഷണവും ഇവയ്ക്ക് ലഭിയ്ക്കില്ല. ജോലിയെടുപ്പിയ്ക്കാനുള്ള വര്‍ക്കിംഗ് ഡോഗ്‌സ് ആണ് ഇവയെന്നാണു നിയമത്തില്‍ പറയുന്നത്. അതുകൊണ്ട് പെട്‌സ് നിയമങ്ങളില്‍ ഇവ ഉള്‍പ്പെടുന്നുമില്ല.

Galgo-massacre2-600x450

കൂട്ടത്തോടെ കൊന്നുകളഞ്ഞാല്‍ പോലും ചോദിയ്ക്കാനും പറയാനും നിയമം പോലും വരില്ല എന്നര്‍ത്ഥം. കൊടിയ പീഡനങ്ങള്‍ ആണ് ഇവയെ കൊല്ലുന്നതിന് മുന്‍പ് ഏല്‍പ്പിയ്ക്കുന്നത്. ഷോക്ക് അടിപ്പിയ്ക്കുക,ജീവനോടെ തൊലിയുരിയ്ക്കുക,കെട്ടിത്തൂക്കുക,ചാകുന്നതു വരെ കാറിന്റെ പിന്നില്‍ക്കെട്ടി റോഡിലൂടെ വലിയ്ക്കുക ഇവയൊക്കെയാണ് ശിക്ഷാമുറകള്‍. വളരെ കുറഞ്ഞ വിലയ്ക്ക് ലഭിയ്ക്കുന്നതിനാല്‍ ഇവയുടെ ജീവന് വിലയില്ല. കൂട്ടത്തോടെ സ്ഥലം കുറഞ്ഞ കൂടിനുള്ളില്‍ കെട്ടിയിടും. പട്ടിണിയ്ക്കിട്ട് എല്ലും തോലുമാക്കും. ഒടുവില്‍ അതില്‍ത്തന്നെ കിടന്നു ജീവനും പോകും. നിരവധി സംഘടനകള്‍ ഇതിനെതിരെ ഇപ്പോഴും സമരം ചെയ്യുന്നുണ്ട്. സ്‌പെയിനിലെ മൃഗ സംരക്ഷണ നിയമങ്ങള്‍ മാറ്റി എഴുതിയാലേ ഈ പാവം ജോലിക്കാരായ നായ്ക്കള്‍ക്ക് സംരക്ഷണം ലഭിയ്ക്കുകയുള്ളൂ.

Related posts