ഡി ഗ്രൂപ്പിൽ സ്പെയിനിനു മുൻതൂക്കമുണ്ടെങ്കിലും ശേഷിക്കുന്ന മൂന്ന് ടീമുകളും തമ്മിൽ ശക്തമായ പോരാട്ടം നടക്കും. അതിൽതന്നെ റോബർട്ട് ലെവൻഡോവ്സ്കിയുടെ പോളണ്ടാണ് ശ്രദ്ധേയ ടീം. ഒളിന്പിക് സ്വർണം നേടിയ ചരിത്രമുള്ള പോളണ്ടിന് യൂറോയിൽ ക്വാർട്ടറിനപ്പുറം കടക്കാൻ സാധിച്ചിട്ടില്ല.
നേട്ടങ്ങൾ: 1974, 1982 ലോകകപ്പ് മൂന്നാം സ്ഥാനം, 1972 ഒളിന്പിക് സ്വർണം
ഫിഫ റാങ്ക്: 21
സുപ്രധാന താരം: റോബർട്ട് ലെവൻഡോവ്സ്കി
സ്വീഡൻ
ഏഴാം തവണ യൂറോപ്യൻ ഫുട്ബോൾ ചാന്പ്യൻഷിപ്പിൽ സ്വീഡൻ പങ്കെടുക്കുന്പോൾ, തികഞ്ഞ ശുഭാപ്തി വിശ്വാസത്തിലാണ് ടീം. കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് സ്ട്രൈക്കർ താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ച് യൂറോപ്യൻ ചാന്പ്യൻഷിപ്പ് റദ്ദാക്കിയത് ടീമിന് കയ്പേറിയതായി. അഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷം മാർച്ചിലാണ് അദ്ദേഹം ദേശീയ ടീമിലേക്ക് മടങ്ങിയത്.
നേട്ടങ്ങൾ: 1950, 1994 ലോകകപ്പ് മൂന്നാം സ്ഥാനം, 1992 യൂറോ മൂന്നാമത്
ഫിഫ റാങ്ക്: 18
സുപ്രധാന താരം: സെബാസ്റ്റ്യൻ ലാർസണ്
സ്ലോവാക്യ
യൂറോപ്യൻ ചാന്പ്യൻഷിപ്പിൽ സ്ലോവാക് ടീം പോരാടുന്നത് ഇത് രണ്ടാം തവണ. 2016 യൂറോയിൽ പ്രീ ക്വാർട്ടറിൽ കടന്നതാണ് ചാന്പ്യൻഷിപ്പിലെ മികച്ച നേട്ടം.
നേട്ടങ്ങൾ: 2010 ലോകകപ്പ് പ്രീക്വാർട്ടർ
ഫിഫ റാങ്ക്: 36
സുപ്രധാന താരം: മിലൻ സ്ക്രിനിയർ
സ്പെയിൻ
2012 യൂറോ കിരീടത്തിനുശേഷം സ്പെയിൻ പതുങ്ങിയ മട്ടിലാണ്. ഈ യൂറോയിൽ സ്പാനിഷ് വീര്യം വീണ്ടും ഉണരുമോ എന്നതിനാണ് ഫുട്ബോൾ ലോകത്തിന്റെ കാത്തിരിപ്പ്. സെർജിയോ റാമോസ് ഉൾപ്പെടെയുള്ള റയൽ മാഡ്രിഡ് താരങ്ങളില്ലാതെയാണ് സ്പെയിൻ എത്തുന്നത്. ബാഴ്സലോണ മുൻ പരിശീലകനായ ലൂയിസ് എൻ റിക്വെയുടെ ശിക്ഷണത്തിലാണ് സ്പെയിൻ.
നേട്ടങ്ങൾ: 2010 ലോകകപ്പ് കിരീടം, 1964, 2008, 2012 യൂറോ കപ്പ്
ഫിഫ റാങ്ക്: 06
സുപ്രധാന താരം: സെർജിയൊ ബുസ്ക്വെറ്റ്സ്