എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോളിലെ ഗ്രൂപ്പ് എയിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇന്ത്യയോട് 4-1 ന്റെ കനത്ത പരാജയമേറ്റുവാങ്ങിയ തായ്ലൻഡ്, പരിശീലകൻ മിലോവാൻ റജെവാക്കിനെ പുറത്താക്കി. പരിശീലകനെ പുറത്താക്കുകയാണെന്ന് തായ്ലൻഡ് ഫുട്ബോൾ അസോസിയേഷൻ ഒൗദ്യോഗിക പ്രഖ്യാപനം നടത്തി. ടീമിന്റെ താൽക്കാലിക പരിശീലകനായി സിറിസാക് യോദ്യാർദ്ധ് തൈയെ നിയമിച്ചു.
2010 ഫിഫ ലോകകപ്പിൽ ഘാനയെ ക്വാർട്ടർ ഫൈനലിലെത്തിച്ച പരിശീലകനാണ് റജെവാക്. ഖത്തർ, അൾജീരിയ ദേശീയ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. 2017 ലാണ് തായ്ലൻഡിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തത്.