
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടക്കുന്ന പ്രക്ഷോഭങ്ങളിൽ എസ്ഡിപിഐ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തീവ്രവാദ സംഘങ്ങൾ കാര്യങ്ങൾ വഴിതിരിച്ചു വിടാൻ ശ്രമിക്കുകയാണ്.
സമരങ്ങളിൽ അക്രമം ഉണ്ടാക്കുന്നത് എസ്ഡിപിഐയാണ്. മഹല്ല് കമ്മിറ്റികളുടെ സമരത്തിൽ എസ്ഡിപിഐ നുഴഞ്ഞുകയറുന്നത് ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
സമരം വഴിവിട്ടു പോയാൽ പോലീസ് കൈയും കെട്ടി നോക്കി നിൽക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൗരത്വ ഭേദഗതിക്കെതിരെ നിയമ വിധേയമായി സമരം ചെയ്ത ആർക്കെതിരെയും കേസെടുത്തിട്ടില്ല.
എന്നാൽ പരിധി വിടുമ്പോൾ സ്വാഭാവിക നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്ഡിപിഐയുടെ പിന്തുണ പ്രതിപക്ഷത്തിന് ആവശ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മറുപടിയായി പറഞ്ഞു.