കലോല്‍സവ വേദിയിലെ നോണ്‍വെജ് വിവാദത്തില്‍ പ്രതികരണവുമായി നിയമസഭാ സ്പീക്കര്‍ എഎന്‍ ഷംസീര്‍.
കലോല്‍സവ വേദികളില്‍ മാംസാഹാരം കഴിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് പുറത്ത് നിന്ന് വാങ്ങിക്കഴിക്കാമെന്ന് ഷംസീര്‍ വ്യക്തമാക്കി.
കോഴിക്കോട് കലോത്സവ സമയത്ത് ഉണ്ടായത് അനാവശ്യ വിവാദമാണെന്ന് ഷംസീര്‍ പ്രതികരിച്ചു. ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലായിരുന്നു എഎന്‍ ഷംസീറിന്റെ പ്രതികരണം.
ചിക്കന്‍ ബിരിയാണി കഴിച്ച ശേഷം ഒരു കുട്ടി എങ്ങനെയാണ് വേദിയില്‍ നൃത്തം ചെയ്യുമെന്ന് ഷംസീര്‍ ചോദിക്കുന്നു.
തനിക്ക് നോണ്‍ വെജ് ഭക്ഷണത്തോടാണ് പ്രിയമെന്നും എന്നാല്‍ എല്ലാവര്ക്കും കഴിക്കാന്‍ പറ്റുന്ന ഭക്ഷണമെന്ന നിലയില്‍ കലോത്സവം പോലെയുള്ള ഒത്തുച്ചേരലില്‍ വെജിറ്റേറിയന്‍ ഭക്ഷണമാണ് നല്ലതെന്ന് ഷംസീര്‍ പറയുന്നു.
അതേസമയം അടുത്ത വര്‍ഷത്തെ കലോത്സവത്തില്‍ നോണ്‍ വെജ് ഭക്ഷണവും ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചിരിക്കെയാണ് ഷംസീറിന്റെ ഭിന്നാഭിപ്രായം എന്നത് ശ്രദ്ധേയമാണ്.
കോഴിക്കോട് കലോത്സവ സമയത്ത് ഉണ്ടായ ഭക്ഷണവിവാദത്തെ തുടര്‍ന്ന് പാചക വിദഗ്ധന്‍ പഴയിടം മോഹനന് നമ്പൂതിരി സ്കൂള്‍ കലോത്സവങ്ങളില്‍ ഭക്ഷണം പാകം ചെയ്യാനില്ലെന്ന് തീരുമാനമെടുത്തിരുന്നു.
കലോത്സവത്തില്‍ വെജിറ്റേറിയന്‍ ഭക്ഷണം മാത്രം ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു വിവാദം ഉടലെടുത്തത്.
സ്കൂള്‍ കലോത്സവത്തിലെ ഭക്ഷണവുമായി ബന്ധപ്പെട്ട് മുന്‍മാധ്യമപ്രവര്‍ത്തകനും കേരള സര്‍വകലാശാല പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. അരുണ്‍കുമാര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ നിന്നായിരുന്നു വിവാദം ഉടലെടുത്തത്.
ഇതേത്തുടര്‍ന്ന് ഒരു വിഭാഗം ആളുകള്‍ ആളുകള്‍ അരുണ്‍കുമാറിനെ പിന്തുണച്ചു കൊണ്ട് രംഗത്തു വരികയായിരുന്നു.
തുടര്‍ന്ന്, അടുത്ത വര്‍ഷത്തെ കലോത്സവം മുതല്‍ നോണ്‍ വെജ് വിഭവങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചിരുന്നു.
വിവാദങ്ങള്‍ വേദനിപ്പിച്ചുവെന്നും ഇനി സ്കൂള്‍ കലോത്സവത്തില്‍ ഭക്ഷണം വിളമ്പാനില്ലെന്ന് പഴയിടം മോഹനന് നമ്പൂതിരി പ്രതികരിച്ചിരുന്നു.
അടുത്ത സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് മാംസഭക്ഷണം വിളമ്പുന്നുണ്ടെങ്കില്‍ ആവശ്യമായ കോഴിയിറച്ചി സൗജന്യമായി നല്കാന് തയ്യാറാണെന്ന് പൗള്‍ട്രി ഫാര്‍മേഴ്സ് ട്രേഡേഴ്സ് സമിതി സംസ്ഥാന ഭാരവാഹികള്‍ വ്യക്തമാക്കിയിരുന്നു.