തിരുവനന്തപുരം: നിയമസഭാ സ്പീക്കർ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ യുഡിഎഫ് തീരുമാനം. യുഡിഎഫ് സ്ഥാനാര്‍ഥിയായി പി.സി. വിഷ്ണുനാഥിനെ തീരുമാനിച്ചു. ചൊവ്വാഴ്ച രാവിലെ ഒന്‍പതിനാണ് സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കുക.
ഇടതു മുന്നണി എം.ബി രാജേഷിനെയാണ് സ്പീക്കറായി തീരുമാനിച്ചിട്ടുള്ളത്. സ്പീക്കര്‍ തെരഞ്ഞെടുപ്പിനായി നാമനിര്‍ദേശപത്രിക ഇന്ന് ഉച്ചയ്ക്ക് 12 വരെ നൽകാം.
അതേസമയം, പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യസമ്മേളനം തുടങ്ങി. അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. പ്രോടേം സ്പീക്കര്‍ പി.ടി.എ റഹീമിനു മുമ്പാകെയാണ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്.