തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയിൽ സർക്കാരും ഗവർണറും തമ്മിലുള്ള തർക്കം മുറുകുന്നു. ഭരണഘടനയനുസരിച്ച് ചട്ടലംഘനം നടത്തിയത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തന്നെയാണെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. ബില്ലിൽ ഗവർണർക്ക് ഏതിർപ്പുണ്ടെങ്കിൽ സ്പീക്കറെയാണ് അറിയിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന രാഷ്ട്രീയ നേതൃത്വത്തിന്റെ പിതൃത്വം മുഖ്യമന്ത്രിക്കാണ്. ചില പ്രത്യേക തരം അധികാരം നൽകിയിട്ടുണ്ടെന്ന് ചില ആളുകൾ തെറ്റിധരിച്ചിരിക്കുകയാണെന്നും ശ്രീരാമകൃഷ്ണൻ കൂട്ടിച്ചേർത്തു.
പൗരത്വ നിയമത്തിനെതിരെ നിയമസഭയിൽ പ്രമേയം പാസാക്കിയിരുന്നു. പിന്നീട് നിയമത്തിനെതിരെ സർക്കാർ സുപ്രീംകോടതിയെയും സമീപിച്ചു. ഇതോടെയാണ് സർക്കാരും ഗവർണറും തമ്മിൽ തർക്കം രൂക്ഷമായാണ്.