തിരുവനന്തപുരം: കെ.എം.ഷാജിയെ നിയമസഭയില്‍ കയറ്റില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഹൈക്കോടതി വിധിയാണ് മുന്നിലുള്ളതെന്നും രേഖാമൂലമുള്ള നിര്‍ദേശമില്ലാതെ കെ.എം. ഷാജിയെ സഭാനടപടികളിൽ പങ്കെടുപ്പിക്കാന്‍ പറ്റില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. വിഷയത്തിൽ ഹൈക്കോടതിയുടെ ഉത്തരവ് ലഭിക്കാതെ നിലപാടെടുക്കാന്‍ സാധിക്കില്ല. അറിയിപ്പ് ലഭിച്ചാല്‍ ആ നിമിഷം നിലപാട് സ്വീകരിക്കും- അദ്ദേഹം പറഞ്ഞു.
പി.സി. ജോര്‍ജ് എംഎൽഎയ്ക്കെതിരായ പരാതികള്‍ ഗൗരവത്തോടെ കാണുന്നുവെന്നും പരാതികള്‍ എത്തിക്‌സ് കമ്മറ്റിക്ക് കൈമാറിയിട്ടുണ്ടെന്നും സ്പീക്കര്‍ അറിയിച്ചു. ശബരിമല വിഷയത്തില്‍ ദിനം പ്രതി അഭിപ്രായം പറയാനില്ലെന്നു പറഞ്ഞ ശ്രീരാമകൃഷ്ണൻ നവോത്ഥാനത്തോട് പുറംതിരിഞ്ഞു നിന്നാല്‍ നമ്മുടെ സമൂഹം പിറകോട്ട് പോകുമെന്നും ഓര്‍മിപ്പിച്ചു.