ഹൈദരാബാദ്: സ്ത്രീകളെ കാറുകളെപ്പോലെ വീടുകളിൽതന്നെ പാർക്ക് ചെയ്താൽ ബലാത്സംഗങ്ങൾ ഉണ്ടാവില്ലെന്ന് ആന്ധ്രാപ്രദേശ് സ്പീക്കർ. തെലുങ്കു ദേശം പാർട്ടി അംഗമായ സ്പീക്കർ കൊഡേല ശിവ പ്രസാദ് റാവുവാണ് വിവാദ പ്രസ്താവന നടത്തിയത്. പഴയകാലത്ത് സ്ത്രീകൾ വീട്ടമ്മമാരായി വീടിനുള്ളിൽ തന്നെയായിരുന്നു. അവർ എല്ലാത്തരത്തിലുമുള്ള പീഡനങ്ങളിൽനിന്നും വിവേചനങ്ങളിൽനിന്നും സുരക്ഷിതരുമായിരുന്നു. ഇന്ന് അവർ പഠിക്കുന്നു, ജോലിചെയ്യുന്നു, ബിസിനസും ചെയ്യുന്നു. അവർ പൊതുസമൂഹത്തിൽ തങ്ങളെതന്നെ വെളിപ്പെടുത്തുകയാണ്.
എപ്പോഴാണോ സമൂഹത്തിൽ സ്ത്രീകൾ വെളിപ്പെടാൻ തുടങ്ങിയത്, അപ്പോൾ മുതൽ പൂവാലശല്യവും ഉപദ്രവും പീഡനവും തട്ടിക്കൊണ്ടുപോകലും ആരംഭിച്ചു. സ്ത്രീകൾ വീടിനുപുറത്തിറങ്ങാൻ കൂട്ടാക്കാതിരുന്നാൽ ഇതൊന്നും നടക്കില്ലെന്നും ശിവ പ്രസാദ് റാവു പറഞ്ഞു.