
കൊച്ചിയിലെ ശിവസേനയുടെ സദാചാര ഗുണ്ടായിസം അരങ്ങേറിയതിന്റെ പിറ്റേന്നാണ് നിയമസഭയിൽ നാടകീയ രംഗങ്ങളുണ്ടായത്. കൊച്ചിയിലെ സദാചാര ഗുണ്ടായിസത്തിന് എത്തിയ ശിവസേനക്കാർ പ്രതിപക്ഷം വാടകയ്ക്ക് എടുത്തവരായിരുന്നുവെന്നാണ് മുഖ്യമന്ത്രി ആരോപിച്ചത്.
മുഖ്യമന്ത്രിയുടെ പരാമർശത്തിന് പിന്നാലെ നിയമസഭയുടെ നടുത്തളത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ രൂക്ഷമായി പോർവിളിച്ചു. പരാമർശം നീക്കണമെന്ന് പ്രതിപക്ഷ അംഗം വി.ഡി.സതീശനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്നാണ് സ്പീക്കർ പരിശോധന നടത്തി പരാമർശം നീക്കില്ലെന്ന് റൂളിംഗ് നടത്തിയത്.