കൽപ്പറ്റ: എന്റെ കേരളം പ്രദർശന നഗരിയിലെ കാർഷികമേളയിൽ എത്തുന്നവർക്ക് കൗതുകം പകരുകയാണ് മേളയിൽ ഒരുക്കിയ മരശിൽപം.
ഈട്ടി മരത്തിന്റെ കുറ്റിയിൽ തീർത്ത ഒറ്റ ശിൽപ്പത്തിൽ 59 മൃഗങ്ങളെ സൂഷ്മമായി കാണാം. ഈസാ മുഹമ്മദ് എന്ന പാപ്പച്ചനാണ് ഈ അസാധാരണ മരശിൽപത്തിന് ജീവൻ നല്കിയത്.
അന്പലവയൽ സ്വദേശിയായ അജിതോമസാണ് സഹോദരന്റെ വീട് നിർമ്മിക്കാനായി മണ്ണ് നീക്കിയപ്പോൾ കിട്ടിയ വലിയ മരക്കുറ്റി ശിൽപമുണ്ടാക്കാൻ ഈസാ മുഹമ്മദിന് കൈമാറിയത്.
ശിൽപ്പമുണ്ടാക്കി കഴിഞ്ഞപ്പോൾ വ്യത്യസ്ഥ വ്യാഖ്യാനങ്ങളാണ് ശിൽപത്തിന് കൈവന്നത്.
നോഹയുടെ പേടകം തുറന്നപ്പോൾ പുറത്തേക്ക് വന്ന മൃഗങ്ങൾ, വസുധൈവ കുടുംബകം, അങ്ങനെ വ്യത്യസ്ഥമായ പ്രമേയങ്ങളാണ് ശിൽപി ശിൽപത്തിന് നൽകിയത്.
കഴുകൻ, ചെന്പോത്ത്, വേഴാന്പൽ, കുരങ്ങ്, പോത്ത് അങ്ങനെ പോകുന്നു മരശിൽപത്തിലെ ജീവികളുടെ നിര.
ശിൽപത്തെ സൂക്ഷിച്ച് നിരീക്ഷിച്ചാൽ കാണാൻ കഴിയുന്ന വിധത്തിൽ മരത്തിൽ ഉളി കൊണ്ട് കൊത്തിയെടുത്തതാണ് ഈ രൂപങ്ങളെല്ലാം.