വിരൽത്തുന്പിൽ വിരിയുന്ന സൗകര്യങ്ങളുടെ നീണ്ടനിരയാണ് വിവരസാങ്കേതികവിദ്യ സാധ്യമാക്കിയത്. മൊബൈൽ ഫോണുകൾ സ്മാർട്ടായതോടെ ഇൻറർനെറ്റ് ഉപയോക്താക്കളുടെ എണ്ണവും വർധിച്ചു. ഇൻറർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 400 ദശലക്ഷം ഇൻറർനെറ്റ് ഉപയോക്താക്കളാണുള്ളത്. ഏകദേശം 71 ശതമാനം നഗരവാസികളും 37 ശതമാനം ഗ്രാമീണരും ഇൻറർനെറ്റ് ഉപയോഗിക്കുന്നു. ഡൽഹിയിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ മൊബൈൽ കണക്ഷനുകൾ ഉള്ളത്. 100 പേർക്ക് 256 മൊബൈൽ ഫോണ്‍ കണക്ഷൻ എന്നതാണ് അവിടുത്തെ നിരക്ക്.
സോഷ്യൽ നെറ്റ്വർക്കിംഗിനായി 67 ശതമാനം നഗരവാസികളും 33 ശതമാനം ഗ്രാമീണരും ഇൻറർനെറ്റ് ഉപയോഗിക്കുന്നുണ്ട്. അതേസമയം ജനസംഖ്യയിലെ സുപ്രധാന വിഭാഗമായ കുട്ടികളുടെ ഇൻറർനെറ്റ് ഉപയോഗത്തെക്കുറിച്ച് വിശ്വസനീയമായ വിവരങ്ങൾ കുറവാണ്. സൈബർ ചൂഷണങ്ങൾക്കും ദുരുപയോഗത്തിനും ഇരയായതുമൂലം കുട്ടികൾ ജീവനൊടുക്കിയ സംഭവങ്ങൾ ദിനംപ്രതി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഒറ്റപ്പെടൽ, പഠനത്തിൽ ശ്രദ്ധ കുറയുക, മന്ദത, വിഷാദരോഗം, നിരാശ, ഉത്കണ്ഠ, ഭയം എന്നിങ്ങനെ വിവിധ പ്രത്യാഘാതങ്ങളാണ് ഇത്തരം ഇരകൾ നേരിടുന്നത്.
കുട്ടികൾക്കെതിരേയുള്ള സൈബർ അതിക്രമങ്ങൾ ചൈൽഡ് ലൈൻവഴി പോലീസിൽ റിപ്പോർട്ടു ചെയ്യാനാകും. എന്നാൽ, ചില പോലീസ് ഉദ്യോഗസ്ഥർക്ക് സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ധാരണക്കുറവുമൂലം ഇരകളെ തുടർ നിയമനടപടികളിൽ നിന്ന് നിരുത്സാഹപ്പെടുത്തുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. സൈബർ ചൂഷണത്തിെൻറ ഇരകളായ കുട്ടികൾക്കായുള്ള സംവിധാനങ്ങളും രാജ്യത്ത് പരിമിതമാണ്. കുട്ടികളുടെ സൈബർ സുരക്ഷ മുൻനിരത്തി നിയമങ്ങളും (ഉദാ: 2000ലെ ഐടി നിയമം)നയങ്ങളും രൂപീകരിച്ചിട്ടുണ്ടെങ്കിലും ഇവ സാങ്കേതിക വിപ്ലവത്തിനനുസരിച്ച് പരിഷ്കരിക്കേണ്ടതുണ്ട്.
ഡിജിറ്റൽ നേട്ടങ്ങളുമായി കേരളം
രാജ്യത്തെ ആദ്യ ഡിജിറ്റൽ സംസ്ഥാനമാണ് കേരളം. ഇൻറർനെറ്റ് സൗകര്യങ്ങളുള്ള മൊബൈൽ ഫോണ്‍ കണക്ഷനുകളുടെ കാര്യത്തിൽ ദേശീയ തലത്തിൽ കേരളം രണ്ടാം സ്ഥാനത്താണ്. പഞ്ചാബാണ് ഒന്നാം സ്ഥാനത്ത്. കേരളത്തിൽ 100 പേരിൽ 73 പേർക്ക് മൊബൈൽ കണക്ഷൻ ഉണ്ട്. ഈ 73 പേരിൽ 36 പേർക്കും മൊബൈൽ ഫോണിൽ ഇൻറർനെറ്റ് കണക്ഷനുള്ളതായി കണക്കുകൾ വ്യക്തമാക്കുന്നു.
കേരളത്തിൽ 94 ശതമാനം സ്കൂളുകളിലും കംപ്യൂട്ടർ ഉണ്ട്. ബിഹാറിൽ കംപ്യൂട്ടറുകളുള്ള സ്കൂളുകൾ ഏഴു ശതമാനം മാത്രമാണ്. വിദ്യാഭ്യാസ രംഗത്ത് വൻ കുതിച്ചു ചാട്ടത്തിനാണ് വിവരസാങ്കേതികവിദ്യ വഴിയൊരുക്കിയത്. എന്നാൽ, കുട്ടികൾക്കെതിരെയുള്ള ചൂഷണം, ദുരുപയോഗം എന്നിവ ഈ മേഖലയിൽ വർധിച്ചുവരുന്നു. ഇതോടൊപ്പം തന്നെ കുട്ടികൾ സൈബർ കുറ്റകൃത്യങ്ങളിൽ കൂടുതലായി ഉൾപ്പെടുന്നുമുണ്ട്.
കുട്ടികൾക്കെതിരെയുള്ള ചൂഷണം
പ്രധാനമായും ഏഴു തരത്തിലാണ് സൈബർ മേഖലയിൽ കുികൾക്കെതിരായ ദുരുപയോഗവും ചൂഷണവും നടക്കുന്നത്. പ്രതിദിനം ഏഴു കുട്ടികൾക്കെങ്കിലും അശ്ലീല സന്ദേശങ്ങൾ മൊബൈലിലൂടെ ലഭിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 43 ശതമാനം കുട്ടികളും സോഷ്യൽ നെറ്റ് വർക്കിംഗിെൻറ ഇരകളാണ്.
* സൈബർ ബുള്ളിയിംഗ് ഇൻറർനെറ്റ് ഉപയോഗിച്ചുള്ള ഭീഷണി, അപകീർത്തിപ്പെടുത്തൽ, വൈകാരിക ചൂഷണം തുടങ്ങിയവ. 52 ശതമാനം കുട്ടികൾ ഇത്തരത്തിൽ ചൂഷണം ചെയ്യപ്പെടുന്നുണ്ട്.
* ലൈംഗിക അധിക്ഷേപവും ചൂഷണവും
ലൈംഗികതയ്ക്കു പ്രേരിപ്പിക്കുന്ന ചിത്രങ്ങളും മറ്റും കുികൾക്ക് അയയ്ക്കുക, ലൈംഗികമായി ശല്യപ്പെടുത്തുക, കുട്ടികളുടെ നഗ്നതയടങ്ങിയ ഫോട്ടോ, വീഡിയോ എന്നിവ നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക, നഗ്നദൃശ്യങ്ങൾ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തുക, നഗ്നത പ്രചരിപ്പിച്ച് പക തീർക്കുക തുടങ്ങിയവ.
* ലൈവ് സ്ട്രീമിംഗ് ആൻഡ് സെക്സ്റ്റിംഗ്
കുട്ടികളുടെ നഗ്നവിഡീയോ ലൈവായി കാണിക്കുക. കുട്ടിയെ പ്രലോഭിപ്പിച്ചോ പ്രേരിപ്പിച്ചോ സ്വന്തം നഗ്നചിത്രം അയപ്പിക്കുക, ലൈംഗിക ചാറ്റുകൾ.
* സൈബർ തീവ്രവാദം
തീവ്രവാദ ആശയങ്ങളുടെ പ്രചാരണം, ഇത്തരം സംഘടനകളിലേക്ക് ആകർഷിക്കൽ, റിക്രൂട്ട്മെൻറ്.
* തട്ടിപ്പുകൾ
വ്യാജ ഐഡി ഉപയോഗിച്ച് ആൾമാറാട്ടം നടത്തി കബളിപ്പിക്കൽ, സാന്പത്തിക കുറ്റകൃത്യങ്ങൾ, ഹാക്കിംഗ്, പാസ്വേർഡ് അടക്കമുള്ള വ്യക്തിപരമായ വിവരങ്ങൾ കൈക്കലാക്കുക തുടങ്ങിയവ.
* ദു:ശീലങ്ങളിലേക്കും കുറ്റകൃത്യങ്ങളിലേക്കും ആകർഷിക്കുക
മദ്യപാനം, ലഹരിമരുന്നുപയോഗം തുടങ്ങിയവയിലേക്ക് കുട്ടികളെ എത്തിക്കുക, നഗ്നത സ്വയം ചിത്രീകരിച്ച് അയയ്ക്കാൻ പ്രേരിപ്പിക്കുക, ചൂതാട്ടം, പകർപ്പവകാശ ലംഘനം.
* ഗ്രൂമിംഗ്
കുട്ടികളെ സ്വാധീനിച്ച് നിയമ വിരുദ്ധകാര്യങ്ങൾക്കായി ഉപയോഗിക്കുക.
കുട്ടികൾ ഇരയാകുന്നത് തടയാൻ
ഇൻറർനെറ്റ്പൊതു ഇടമാണെന്ന് തിരിച്ചറിയുക. സോഷ്യൽ മീഡിയയിലടക്കം ഇൻറർനെറ്റിൽ പോസ്റ്റുചെയ്യുന്ന വിവരങ്ങളും ചിത്രങ്ങളും എല്ലാ ഇൻറർനെറ്റ് ഉപയോക്താക്കൾക്കും ലഭ്യമാണെന്ന് മറക്കാതിരിക്കുക. സൈബർ വലക്കുരുക്കിൽ കുട്ടികൾ ഉൾപ്പെടാതിരിക്കാൻ വിവിധ തലങ്ങളിലുള്ള ശ്രദ്ധയും മുൻകരുതലും ആവശ്യമാണ്.
കുട്ടികളേ, ഇതു ശ്രദ്ധിക്കാം
* സൈബർ രംഗത്തെ ചതിക്കുഴികളെക്കുറിച്ച് അവബോധം നേടുക.
* നിശ്ചിത സമയത്തിൽ കൂടുതൽ കംപ്യൂട്ടർ ഉപയോഗിക്കാതിരിക്കുക. കൂടുതലായി കംപ്യൂട്ടർ ഉപയോഗിക്കണമെങ്കിൽ അതിെൻറ കാരണങ്ങൾ രക്ഷിതാക്കളോട് പറയുക.
* അബദ്ധത്തിൽ ഏതെങ്കിലും പ്രശ്നത്തിൽ അകപ്പെട്ടാൽ ഉടൻ മാതാപിതാക്കളെ അറിയിക്കുക.
* അക്രമം, ലൈംഗിക രംഗങ്ങൾ എന്നിവ വിഷയമായ വെബ് സൈറ്റുകൾ തുറക്കാനിടയായാൽ പെട്ടെന്ന് അവ ക്ലോസ് ചെയ്ത് മാതാപിതാക്കളെ വിവരമറിയിക്കുക.
* വിവിധ ആവശ്യങ്ങൾക്കായി ഒരേ പാസ്വേഡുകൾ ഉപയോഗിക്കരുത്. യുകെയിൽ ഓക്സ്ഫാം നടത്തിയ പഠനമനുസരിച്ച് 55 ശതമാനം പേരും ഒരു പാസ്വേഡാണ് വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്. 25 ശതമാനം പേരുടെയും പാസ്വേഡ് പേര്, ജനനതീയതി എന്നിവയുമായി ബന്ധപ്പെതാണ്. ഇത് ഹാക്കർമാർക്ക് കാര്യങ്ങൾ എളുപ്പമാക്കും.
* ഒരു കാരണവശാലും പേര്, പ്രായം, ജനനതീയതി, ഫോട്ടോ, വീഡിയേ, മേൽവിലാസം, ഇമെയിൽ വിലാസം, മറ്റു വ്യക്തിപരമായ വിവരങ്ങൾ എന്നിവ ഇൻറർനെറ്റിൽ വരാതെ ശ്രദ്ധിക്കുക. അപരിചിതരോട് ഇവ പങ്കുവയ്ക്കരുത്.
* അപരിചിതരുടെ ഫ്രണ്ട്ഷിപ്പ് റിക്വസ്റ്റുകൾ സ്വീകരിക്കാതിരിക്കുക. പരിചയമില്ലാത്തവർക്ക് വീടിെൻറ വാതിൽ തുറന്നുകൊടുക്കുന്നതുപോലെയാണിത്.
* അപരിചിതമായ വിലാസത്തിൽ നിന്നുവരുന്ന മെയിലുകൾ തുറക്കരുത്. അപരിചിതരോട് ചാറ്റു ചെയ്യുകയുമരുത്.
* പൊതു വൈഫൈ കണക്ഷൻ ഉപയോഗിക്കാതിരിക്കുക.
* അനാവശ്യ ലിങ്കുകളിൽ (നിങ്ങൾ ഭാവിയിൽ ആരായിത്തീരും തുടങ്ങിയവ) കൗതുകത്തിനുവേണ്ടി ക്ലിക്കു ചെയ്യാതിരിക്കുക. ഇവ വഴി നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ ചോർത്താനാകും.
* സൗജന്യ ഓഫറുകളടക്കം വാഗ്ദാനം ചെയ്യുന്ന പോപ്പ് അപ്പ് മെസേജുകളെ അവഗണിക്കുക.
* സർവേ, ഇവാലുവേഷൻ എന്നിങ്ങനെ നെറ്റിൽ കാണുന്ന ഫോമുകളിൽ വ്യക്തിപരമായ വിവരങ്ങൾ നൽകാതിരിക്കുക.
മാതാപിതാക്കൾ അറിയാൻ
* കുട്ടികളോടു തുറന്നു സംസാരിക്കുക. സാങ്കേതിക വിദ്യയിലും ഉപകരണങ്ങളിലുമുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് മനസിലാക്കുക.
* കുട്ടികൾ കംപ്യൂട്ടർ ഉപയോഗിക്കുന്ന സമയം, സന്ദർശിക്കുന്ന വെബ് സൈറ്റുകൾ, നടത്തുന്ന സെർച്ചുകൾ എന്നിവയെക്കുറിച്ച് രക്ഷിതാക്കൾക്ക് ബോധ്യമുണ്ടാകണം.
* കംപ്യൂട്ടറിൽ ആൻറി വൈറസ് സോഫ്ട്വെയർ ഉണ്ടെന്ന് ഉറപ്പാക്കുക. അശ്ലീല സൈറ്റുകളെ തടയാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുക.
* അനാവശ്യമായ അതിരുകൾ അടിച്ചേൽപ്പിക്കാതിരിക്കുക.
* ഏതെങ്കിലും വിധത്തിൽ കുട്ടി സൈബർ ചൂഷണത്തിനിരയായാൽ കുറ്റപ്പെടുത്തി മനോധൈര്യം തകർക്കാതിരിക്കുക. ഇത്തരം കുട്ടികളെ ഒറ്റപ്പെടുത്തുകയും ചെയ്യരുത്.
അധ്യാപകർക്കു വേണ്ടി
* കുട്ടികളുമായി അടുത്ത ബന്ധം പുലർത്തുക. പെന്ന്െ പഠനത്തിൽ പിന്നോാകുന്നതുപോലെ കുട്ടിയിലുണ്ടാകുന്ന മാറ്റം ശ്രദ്ധിച്ച് ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യുക.
* സ്കൂളിൽ കൂടുതൽ സമയം ഏതെങ്കിലും വിദ്യാർഥി കംപ്യൂട്ടർ ഉപയോഗിക്കുന്നുണ്ടെങ്കിൽ പ്രത്യേക ശ്രദ്ധ പുലർത്തുക.
* സാങ്കേതിക കാര്യങ്ങളെക്കുറിച്ച് അവബോധം വളർത്തുക.
* അശ്ലീല സൈറ്റുകൾ തടയുന്ന സംവിധാനങ്ങൾ സ്കൂളിൽ ഉറപ്പാക്കുക.
* കുട്ടികളുടെ കംപ്യൂർ, ഇൻറർനെറ്റ് ഉപയോഗത്തിെൻറ വിശദാംശങ്ങൾ മനസിലാക്കുക.
* സാങ്കേതിക കാര്യങ്ങളെക്കുറിച്ച് അവബോധം വളർത്തുക.
* അശ്ലീല സെറ്റുകളെ തടയുന്ന സംവിധാനങ്ങൾ സ്കൂളിൽ ഉറപ്പാക്കുക.
* കുട്ടികളുടെ കംപ്യൂർ, ഇൻറർനെറ്റ് ഉപയോഗത്തിെൻറ വിശദാംശങ്ങൾ മനസിലാക്കുക.
സർക്കാരിനുമുണ്ട് ഉത്തരവാദിത്വം
* കുട്ടികൾ, അധ്യാപകർ, പോലീസ് തുടങ്ങിയവർക്കായി ബോധവത്കരണം
* സമഗ്രമായ നിയമങ്ങളുടെയും നയങ്ങളുടെയും രൂപീകരണം
* വിവിധ വകുപ്പുകളുടെയും പദ്ധതികളുടെയും ഫലപ്രദമായ ഏകോപനം
* സൈബർ ചൂഷണങ്ങളുടെ ഇരകൾക്കായി പ്രത്യേക കൗണ്‍സലിംഗ് പുനരധിവാസകേന്ദ്രങ്ങൾ ആരംഭിക്കൽ.
ഐടി മേഖല
* കുട്ടികൾക്കെതിരെയുള്ള ചൂഷണം തടയാൻ ഗവണ്മെൻറിനെ സഹായിക്കുക.
* ബോധവത്കരണം വ്യാപകമാക്കുക.
മാധ്യമങ്ങൾ
* വിഷയത്തിെൻറ വിവിധ വശങ്ങൾ പൊതുശ്രദ്ധയിൽ എത്തിക്കുക.
* കാംപയിനുകളിലൂടെയും മറ്റുമുള്ള ബോധവത്കരണം.
സീമ മോഹൻലാൽ
വിവരങ്ങൾക്കു കടപ്പാട്
ജോബ് സ്കറിയ
യുനിസെഫ് ചീഫ്, കേരളതമിഴ്നാട് റീജിയൻ