ഭാര്യക്കുവേണ്ടി ഭര്‍ത്താവ് പ്രചാരണം നടത്തുന്നത് സ്വാഭാവികം. എന്നാല്‍ ഭാര്യ കോണ്‍ഗ്രസും ഭര്‍ത്താവ് ബിജെപി എംഎല്എയുമാണെങ്കിലോ? സാധാരണഗതിയില്‍ സംഗതി അല്പം പ്രശ്നമാണ്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ ദൊമരിയാഗഞ്ച് ലോക്സഭാമണ്ഡലത്തില്‍ നടന്നത് അസാധാരണമായ കാര്യങ്ങളായിരുന്നു.
ബന്സിയിലെ ബിജെപി എംഎല്‍എയായിരുന്ന ജയ്പ്രകാശ് സിംഗാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ഭാര്യ വസുന്ധരാ കുമാറിനുവേണ്ടി പ്രചാരണത്തിനിറങ്ങിയത്. ദൊമരിയാഗഞ്ചില്‍ ബിജെപി ടിക്കറ്റിനുവേണ്ടി ജയ്പ്രകാശ് പരിശ്രമിച്ചുനോക്കിയതാണ്. പക്ഷേ കോണ്‍ഗ്രസ് വിട്ടെത്തിയ പ്രമുഖ നേതാവ് ജഗദംബിക പാലിനാണു ബിജെപി സീറ്റ് നല്‍കിയത്. ബിജെപി എംഎല്‍എയുടെ ഭാര്യക്കു സീറ്റ് നല്കി കോണ്‍ഗ്രസ് മറുപണിയും കൊടുത്തു.
മണ്ഡലത്തില്‍ കോണ്‍ഗ്രസ് തരംഗമാണെന്ന് ജയ്പ്രകാശ് തെരഞ്ഞെടുപ്പു യോഗങ്ങളിലെല്ലാം ആവര്‍ത്തിച്ചു പറഞ്ഞുനോക്കിയെങ്കിലും ഫലംകിട്ടിയില്ല. ജഗദംബിക പാല് ബിജെപിക്കു കൂളായി വിജയം നേടിക്കൊടുക്കുകയായിരുന്നു.