തിരുവനന്തപുരം: സംസ്ഥാനത്തെ ദുരിതക്കയത്തിലാഴ്ത്തിയ പ്രളയക്കെടുതി സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനുള്ള പ്രത്യേക നിയമസഭാ സമ്മേളനം ആരംഭിച്ചു. സംസ്ഥാനം ഇന്നേവരെ കണ്ടിട്ടില്ലാത്ത വൻ ദുരന്തമാണ് കടന്നു പോയതെന്ന് ഉപക്ഷേപം അവതരിപ്പിച്ച് സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഈ മഹാ പ്രളയത്തിലുണ്ടായ നഷ്ടം നേരത്തെ കണക്കുകളിൽ സൂചിപ്പിച്ചതിനേക്കാളും ഏറെ വലുതാണെന്നും സംസ്ഥാനത്തിന്റെ വാർഷിക പദ്ധതി തുകയേക്കാൾ കൂടുതലാണ് നഷ്ടമെന്നും അദ്ദേഹം വ്യക്തമാക്കി.