സത്യമേവ ജയതേ..! സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ​ നി​യ​മനത്തിൽ രാഷ്‌ട്രീയ​വി​വേ​ച​നം പാടില്ല;  ഇ​​​ര​​​യു​​​ടെ സ​​​ങ്ക​​​ടം മ​​​റ​​​ന്നു​​​പോ​​​ക​​​രുതെന്നും ഹൈക്കോ​ട​തി

കൊ​​​ച്ചി: സ്പെ​​​ഷ​​ൽ പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ​​​മാ​​​രെ നി​​​യ​​​മി​​​ക്കു​​​ന്ന​​​തി​​​ൽ രാ​​ഷ്‌​​ട്രീ​​യ​​​വി​​​വേ​​​ച​​​നം കാ​​​ട്ട​​​രു​​​തെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു. നേ​​​ര​​​ത്തെ നി​​​ശ്ച​​​യി​​​ച്ച അ​​​ഭി​​​ഭാ​​​ഷ​​​ക​​​നെത്ത​​​ന്നെ സ്പെ​​​ഷ​​ൽ പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​റാ​​​യി നി​​​യ​​​മി​​​ക്കാ​​​നും സിം​​​ഗി​​​ൾ​​​ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വി​​​ട്ടു.

സി​​​പി​​​എം പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ മ​​​ക​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ സ്പെ​​​ഷ​​​ൽ പ്രോ​​​സി​​​ക്യൂ​​​ട്ട​​​റെ നി​​​യ​​​മി​​​ക്ക​​​ണ​​​മെ​​​ന്ന അ​​​പേ​​​ക്ഷ സ​​​ർ​​​ക്കാ​​​ർ നി​​​ര​​​സി​​​ച്ച​​​തി​​​നെ​​​തി​​രേ പി​​​താ​​​വ് ക​​​ണ്ണൂ​​​ർ കു​​​പ്പം സ്വ​​​ദേ​​​ശി പി.​​​പി. പ്ര​​​ഭാ​​​ക​​​ര​​​ൻ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണു ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ തീ​​​രു​​​മാ​​​നം.പ്ര​​​തി​​​ക​​​ൾ 2014 മേ​​​യ് 15നു ​​​ഹ​​​ർ​​​ജി​​​ക്കാ​​​ര​​​ന്‍റെ വീ​​​ട്ടി​​​ൽ അ​​​തി​​​ക്ര​​​മി​​​ച്ചു ക​​​യ​​​റി വീ​​​ട്ടു​​​കാ​​​രെ ക്രൂ​​​ര​​​മാ​​​യി മ​​​ർ​​​ദി​​​ച്ചു. മ​​​ർ​​​ദ​​​ന​​​മേ​​​റ്റ മ​​​ക​​​ൻ പ്ര​​​ജു​​​ൽ മ​​​രി​​​ച്ചു.

രാ​​ഷ്‌​​ട്രീ​​യ വൈ​​​രാ​​​ഗ്യ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു മ​​​ക​​​നെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​തെ​​​ന്നും വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി​​​യി​​​ൽ കേ​​​സ് ന​​​ട​​​ത്താ​​​ൻ സ്പെ​​​ഷ​​​ൽ പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​റെ നി​​​യ​​​മി​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു പ്ര​​​ഭാ​​​ക​​​ര​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന് അ​​​പേ​​​ക്ഷ ന​​​ൽ​​​കി. കാ​​​സ​​​ർ​​​ഗോ​​​ഡ് ഹോ​​​സ്ദു​​​ർ​​​ഗി​​​ലെ ഒ​​​ര​​​ഭി​​​ഭാ​​​ഷ​​​ക​​​നെ സ്പെ​​​ഷ​​​ൽ പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​റാ​​​യി നി​​​യ​​​മി​​​ക്കാ​​​ൻ അ​​​ന്ന​​​ത്തെ പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ ശി​​​പാ​​​ർ​​​ശ​​​യും ചെ​​​യ്തു. തു​​​ട​​​ർ​​​ന്ന് ക​​​ര​​​ട് വി​​​ജ്ഞാ​​​പ​​​ന​​​വും ത​​​യാ​​​റാ​​​ക്കി.

ഇ​​​തി​​​നി​​​ടെ സ​​​ർ​​​ക്കാ​​​ർ മാ​​​റി. ഈ ​​​അ​​​വ​​​സ​​​ര​​​ത്തി​​​ൽ സ്പെ​​​ഷ​​​ൽ പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​റെ നി​​​യ​​​മി​​​ക്കേ​​​ണ്ടെ​​​ന്ന പു​​​തി​​​യ പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ലി​​​ന്‍റെ ശി​​​പാ​​​ർ​​​ശ​​​യെ​​​ത്തു​​​ട​​​ർ​​​ന്നു സ​​​ർ​​​ക്കാ​​​ർ തു​​​ട​​​ർ​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചി​​​ല്ല. ഇ​​​തി​​​നെ​​​യാ​​​ണു ഹ​​​ർ​​​ജി​​​ക്കാ​​​ര​​​ൻ ചോ​​​ദ്യം ചെ​​​യ്ത​​​ത്. 2017 സെ​​​പ്റ്റം​​​ബ​​​ർ 18 ലെ ​​​സ​​​ർ​​​ക്കു​​​ല​​​ർ പ്ര​​​കാ​​​ര​​​മു​​​ള്ള മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണു സ്പെ​​​ഷ​​ൽ പ്രോ​​​സി​​​ക്യൂ​​​ട്ട​​​റെ വ​​യ്ക്കേ​​​ണ്ടെ​​​ന്നു ശി​​​പാ​​​ർ​​​ശ ന​​​ൽ​​​കി​​​യ​​​തെ​​​ന്നു പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ അ​​​റി​​​യി​​​ച്ചു.

എ​​​ന്നാ​​​ൽ സ്പെ​​​ഷ​​​ൽ പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​റെ നി​​​യ​​​മി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ച്ച ശേ​​​ഷം മാ​​​റി​​വ​​​ന്ന സ​​​ർ​​​ക്കാ​​​ർ പി​​​ന്നോ​​​ട്ടു പോ​​​കു​​​ന്ന​​​ത് ക​​​ള്ള​​​ക്ക​​​ളി ന​​​ട​​​ന്നു​​​വെ​​​ന്ന സം​​​ശ​​​യ​​​ത്തി​​​നി​​​ട​​​യാ​​​ക്കു​​​മെ​​​ന്നു സിം​​​ഗി​​​ൾ ബെ​​​ഞ്ച് അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. ഇ​​​ര​​​യു​​​ടെ സ​​​ങ്ക​​​ടം മ​​​റ​​​ന്നു​​​പോ​​​ക​​​രു​​​ത്. നേ​​​ര​​​ത്തെ നി​​​ശ്ച​​​യി​​​ച്ച അ​​​ഭി​​​ഭാ​​​ഷ​​​ക​​​നെ ത​​​ന്നെ സ്പെ​​​ഷ​​ൽ പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​റാ​​​യി നി​​​യ​​​മി​​​ക്കാ​​​നും സിം​​​ഗി​​​ൾ​​​ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വി​​​ട്ടു.

Related posts