കോട്ടയം: ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ കേന്ദ്രങ്ങളിൽനിന്ന് സ്പെഷൽ ട്രെയിനുകളില്ലാത്ത സാഹചര്യത്തിൽ ഓണത്തിന് വീട്ടിലെത്താൻ മലയാളികൾ ദുരിതപ്പെടും. നിലവിൽ ഡൽഹി, കോർബ തുടങ്ങി ഏതാനും കേന്ദ്രങ്ങളിൽനിന്നുള്ള സ്പെഷൽ ട്രെയിനുകളാണ് കേരളത്തിലേക്കുള്ളത്.
കണ്ണൂർ-തിരുവനന്തപുരം ജൻശതാബ്ദി, തിരുവനന്തപുരം-കോച്ചി വേണാട് ട്രെയിനുകൾ മാത്രമാണ് പ്രത്യേകമായി ഓടുന്നത്. മംഗലാപുരത്തു നിന്നു ബസിൽ കണ്ണൂരിലെത്തിയാൽതന്നെ ജൻശതാബ്ദിയിൽ ഓണത്തിന് സീറ്റ് ലഭിക്കുക എളുപ്പമല്ല.
നാട്ടിലെത്തുന്നവർ ക്വാറന്റൈനിൽ കഴിയേണ്ടിവരുമെന്നതാണ് മറ്റൊരു പരിമിതി.ഈ സാഹചര്യത്തിൽ ഏറെപ്പേർക്കും മടക്കയാത്രയും ദുരിതപൂർണമാകും. കോവിഡ് മുൻകരുതലിന്റെ ഭാഗമായി നിലവിൽ സ്പെഷൽ ട്രെയിനുകൾ ഓടിക്കാനുള്ള സാധ്യത കുറവാണ്.