കൊല്ലം: ചെന്നൈ മലയാളികള്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുമായി റെയിൽവേ. പൂജ, ദീപാവലി, ക്രിസ്മസ് അവധികള്‍ക്ക് നാട്ടിലേക്കുള്ള യാത്ര സുഗമമാക്കാന്‍ ദക്ഷിണ റെയില്‍വേ പുതിയ സ്പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു.
ഒക്ടോബര്‍ 11 മുതല്‍ എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരം 7.30ന് താംബരം സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11.30ന് കൊച്ചുവേളി എത്തുന്ന തരത്തില്‍ ആണ് പുതിയ സര്‍വീസ്. ട്രിച്ചി, മധുര, ശിവകാശി, ചെങ്കോട്ട, പുനലൂര്‍, കൊല്ലം വഴിയാണ് സര്‍വീസ്.
മടക്ക യാത്ര ഞായറാഴ്ച്ച ഉച്ചക്ക് 3.25ന് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ 7.35നു താംബരത്ത് എത്തുന്ന തരത്തില്‍ ആണ് സമയം ക്രമീകരിച്ചിട്ടുള്ളത്. 14 എസി എക്കോണമി കോച്ചുകള്‍ ആണ് ഉണ്ടാകുക.