സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ ഒ​രു മാ​സം കൂ​ടി നീട്ടിയതായി ദ​ക്ഷി​ണ റെ​യി​ൽ​വേ


കൊ​ല്ലം: വി​വി​ധ സ​മ്മ​ർ സ്പെ​ഷ​ൽ ട്രെ​യി​നു​ക​ളു​ടെ സ​ർ​വീ​സ് ഒ​രു മാ​സം കൂ​ടി ദീ​ർ​ഘി​പ്പി​ക്കാ​ൻ റെ​യി​ൽ​വേ തീ​രു​മാ​നി​ച്ചു. നാ​ഗ​ർ​കോ​വി​ൽ ജം​ഗ്ഷ​ൻ -താം​ബ​രം പ്ര​തി​വാ​ര സൂ​പ്പ​ർ ഫാ​സ്റ്റ് സ്പെ​ഷ​ൽ ( 06012) ജൂ​ൺ 30 വ​രെ​യു​ള്ള ഞാ​യ​റാ​ഴ്ച​ക​ളി​ൽ സ​ർ​വീ​സ് ന​ട​ത്തും.

താം​ബ​രം-നാ​ഗ​ർ​കോ​വി​ൽ ജം​ഗ്ഷ​ൻ പ്ര​തി​വാ​ര സൂ​പ്പ​ർ ഫാ​സ്റ്റ് ട്രെ​യി​ൻ (06011) ജൂ​ലൈ ഒ​ന്നു വ​രെ​യു​ള്ള തി​ങ്ക​ളാ​ഴ്ച​ക​ളി​ലും ഓ​ടും. ചെ​ന്നൈ സെ​ൻ​ട്ര​ൽ കൊ​ച്ചു​വേ​ളി പ്ര​തി​വാ​ര എ​ക്സ്പ്ര​സ് (06043) ജൂ​ലൈ മൂ​ന്നു​വ​രെ ബു​ധ​നാ​ഴ്ച​ക​ളി​ലും തി​രി​കെ​യു​ള്ള കൊ​ച്ചു​വേ​ളി -ചെ​ന്നൈ സെ​ൻ​ട്ര​ൽ പ്ര​തി​വാ​ര എ​ക്സ്പ്ര​സ് ജൂ​ലൈ നാ​ലു വ​രെ വ്യാ​ഴാ​ഴ്ച​ക​ളി​ലും സ​ർ​വീ​സ് ന​ട​ത്തും.

അ​തേ സ​മ​യം ബം​ഗ​ളൂ​രൂ-ക​ന്യാ​കു​മാ​രി ഐ​ല​ൻ്റ് എ​ക്സ്പ്ര​സ്, ക​ന്യാ​കു​മാ​രി -ചെ​ന്നൈ എ​ഗ്മോ​ർ സൂ​പ്പ​ർ ഫാ​സ്റ്റ് എ​ന്നീ ട്രെ​യി​നു​ക​ളി​ൽ ഒ​രു ഏ​സി എ​ക്ക​ന്നോ​മി കോ​ച്ചും അ​ധി​ക​മാ​യി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

യ​ശ്വ​ന്ത്പു​ർ – കൊ​ച്ചു​വേ​ളി എ​ക്സ്പ്ര​സി​ൽ ഒ​രു ഏ​സി ടൂ​ട​യ​ർ കോ​ച്ചും ബം​ഗ​ളു​രു- ക​ണ്ണൂ​ർ എ​ക്സ്പ്ര​സി​ൽ ഒ​രു ഏ​സി ത്രീ ​ട​യ​ർ കോ​ച്ചും അ​ധി​ക​മാ​യി അ​നു​വ​ദി​ച്ചി​ട്ടു​ള്ള​താ​യും ദ​ക്ഷി​ണ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

 

Related posts

Leave a Comment