2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും വോട്ട് തേടി പാർട്ടി പ്രവർത്തകന്റെ വിവാഹ ക്ഷണക്കത്ത്. നരേന്ദ്ര മോദിയുടെ ചിത്രവും കേന്ദ്ര പദ്ധതികളും ഉൾപ്പെടുത്തിയാണ് വിവാഹ ക്ഷണക്കത്ത് തയാറാക്കിയിരിക്കുന്നത്. യാദ്ഗിർ സ്വദേശിയായ റിയാസാണ് തന്റെ വിവാഹ ക്ഷണക്കത്തിൽ മോദിക്ക് വോട്ട് തേടിയിരിക്കുന്നത്.
മോദിക്കു പുറമേ സോപൂർ, രാജുഗൗഡ എംഎൽഎമാരുടെയും ചിത്രങ്ങളും ക്ഷണക്കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്ഷണക്കത്തിൽ പൈ ചാർട്ടിലാണ് കേന്ദ്ര പദ്ധതികൾ ഉൾപ്പെടുത്തിയിരിക്കുന്നത്. കന്നഡയിലാണ് ക്ഷണക്കത്ത് തയാറാക്കിയിരിക്കുന്നത്. ഒരു നോട്ട് ബുക്കിന്റെ വലിപ്പം വരുന്ന ക്ഷണക്കത്തിൽ ഒരു പേജിലാണ് വിവാഹത്തെ സംബന്ധിച്ച വിവരങ്ങൾ നൽകിയിരിക്കുന്നത്.
തനിക്ക് വിവാഹ സമ്മാനമായി വസ്ത്രങ്ങളോ ആഭരണങ്ങളോ വേണ്ടെന്നും വോട്ട് ബിജെപിക്ക് നൽകിയാൽ മതിയെന്നും റിയാസ് ക്ഷണക്കത്തിൽ കുറിച്ചിട്ടുണ്ട്.