ഗിരീഷ് പരുത്തിമഠം
മുംബൈയിലെ വളരെ പ്രശസ്തമായ മൾട്ടിനാഷണൽ കന്പനിയുടെ ഡയറക്റുടെ വാട്സ് അപ്പിലേയ്ക്ക് ഒരു അജ്ഞാതയുവതി ഫോണ് ചെയ്തു. താനൊരു മോഡലെന്നായിരുന്നു അവർ പരിചയപ്പെടുത്തിയത്. ക്രമേണ ഫോണ്വിളി പതിവായി. നേരിൽ കണ്ടിട്ടില്ലെങ്കിലും വല്ലാത്തൊരു ആത്മബന്ധം അവർക്കിടയിൽ രൂപപ്പെട്ടു.
തികച്ചും വ്യക്തിപരമായ പ്രശ്നങ്ങളും വിഷമങ്ങളുമെല്ലാം അവർ മൊബൈലിലൂടെ പങ്കുവച്ചു. പരസ്പരം ആശ്വസിപ്പിച്ചു. വാട്സ് അപ്പ് സന്ദേശങ്ങൾക്കൊപ്പം ചിത്രങ്ങളും അവർ ഇടയ്ക്ക് കൈമാറി. തങ്ങൾക്കിടയിൽ അതിരുകളോ അതിർത്തികളോ ഇല്ലെന്നതായിരുന്നു അവരുടെ തത്വശാസ്ത്രം. ആ ചിത്രങ്ങളുടെ സ്വഭാവവും ഏറെക്കുറെ അങ്ങനെയായിരുന്നു.
സ്വപ്നങ്ങളിലൂടെ ചിറകടിച്ച്…
അക്ഷരാർഥത്തിൽ ഒരു സാങ്കൽപ്പിക ലോകത്തായിരുന്നു അദ്ദേഹം. വിവാഹിതനായ അദ്ദേഹം പക്ഷെ, ഈ വാട്സ് അപ്പ് ബന്ധത്തിനാണ് ഏറ്റവും വില കൽപ്പിച്ചിരുന്നത്. അങ്ങനെയിരിക്കെ, യുവതി അദ്ദേഹത്തോട് കുറച്ചു രൂപ ആവശ്യപ്പെട്ടു. എന്നാൽ, അതിനൊരു ബ്ലാക്ക്മെയിലിംഗിന്റെ കെട്ടും മട്ടും ഉള്ളതായും അദ്ദേഹത്തിന് തോന്നി. തുക നൽകാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല. യുവതിയുടെ തുടർന്നുള്ള പ്രതികരണത്തിൽ നിന്നും അദ്ദേഹത്തിന് താനിത്രയും കാലം കബളിക്കപ്പെടുകയായിരുന്നുവെന്ന് ഉത്തമ ബോധ്യമായി. ഈ യുവതിക്ക് തന്റെ പെഴ്സണൽ വാട്സ് അപ്പ് നന്പർ എങ്ങനെയാണ് ലഭിച്ചതെന്ന് അപ്പോൾ മുതലാണ് അദ്ദേഹം ചിന്തിച്ച് തുടങ്ങിയത്.
തന്റെ പരിചയക്കാരനും എംബിഎ ബിരുദധാരിയായ അഹമ്മദ് ഷംസ്ഹൾ ഹഖ് എന്ന യുവാവുമായി അദ്ദേഹം ഈ വിഷയം ചർച്ച ചെയ്തു. ദിവസങ്ങൾക്ക് മുന്പ് നഗരത്തിലെ ഒരു ആഘോഷത്തിനിടയിലാണ് ഇവർ ആദ്യമായി കണ്ടുമുട്ടുന്നതും സുഹൃത്തുക്കളാകുന്നതും. തന്റെ പെഴ്സണൽ വാട്സ് അപ്പ് നന്പർ ഹഖ് ആർക്കെങ്കിലും നൽകിയോ എന്നതും അദ്ദേഹത്തിന് അറിയണമായിരുന്നു.
ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട നിരവധി മോഡലുകളുമായി തനിക്ക് അടുത്ത ചങ്ങാത്തമുണ്ടെന്ന ഹഖിന്റെ വർത്തമാനമാണ് അയാളുമായി ഡയറക്ടർ സൗഹൃദം പുലർത്താൻ കാരണം. പക്ഷെ, താൻ ആർക്കും നന്പർ നൽകിയിട്ടില്ലായെന്ന ഹഖിന്റെ മറുപടി ഡയറക്ടറെ വീണ്ടും കുഴപ്പിച്ചു. സാന്പത്തികമായി താൻ തകർന്നിരിക്കുകയാണെന്നും തനിക്ക് അൽപ്പം പണം തന്ന് സഹായിക്കണമെന്നും ഹഖ് അപേക്ഷിച്ചു. അധികം വൈകാതെ തിരിച്ച് കൊടുക്കാമെന്ന കരാറിേ·ൽ എട്ടു ലക്ഷത്തോളം രൂപ വിവിധ തവണകളായി ഹഖ് കൈപ്പറ്റി.
ഭർത്താവിന്റെ സ്വകാര്യ ചിത്രങ്ങൾ ഭാര്യയുടെ മുന്നിൽ…
ബ്ലാക്ക്മെയിംലിഗ് ഭീഷണിയിൽ ഡയറക്ടർ വഴങ്ങില്ലായെന്ന് പൂർണ്ണമായും മനസ്സിലായപ്പോൾ യുവതി അടുത്ത അടവെടുത്തു. തനിക്ക് അദ്ദേഹം അമിതമായ സ്നേഹത്തോടെ അയച്ചുതന്ന സ്വകാര്യ ഫോട്ടോകൾ ഡയറക്ടറുടെ ഭാര്യയുടെ പക്കൽ എത്തിച്ചു. അതോടെ കാര്യങ്ങളാകെ തകിടം മറിഞ്ഞു. കുടുംബജീവിതത്തിന്റെ താളം തെറ്റുമെന്ന നിലയിൽ അദ്ദേഹം ഈ വിവരങ്ങളെല്ലാം ഹഖിനെ അറിയിക്കുകയും എന്തെങ്കിലും പോംവഴി കണ്ടെത്തിയേ മതിയാകൂ എന്ന് നിർദേശിക്കുകയും ചെയ്തു.
ഈ മോഡലിനെ കണ്ടെത്താമെന്നും അവരുടെ ഫോണിലുള്ള ഡയറക്ടറുടെ സ്വകാര്യ ചിത്രങ്ങൾ നശിപ്പിക്കാൻ ആവശ്യപ്പെടാമെന്നും ഹഖ് ഉറപ്പ് നൽകി. പിന്നീട് മോഡലിനെ കണ്ടുപിടിച്ചെന്നും ചിത്രങ്ങൾ നശിപ്പിക്കണമെങ്കിൽ 35 ലക്ഷം രൂപ നൽകണമെന്ന് യുവതി ആവശ്യപ്പെട്ടുവെന്നും ഹഖ് അദ്ദേഹത്തെ അറിയിച്ചു. ഹഖ് ആ മോഡലിനെ കണ്ടെത്തിയെന്നതിൽ ഡയറക്ടർ സന്തോഷിച്ചു.
തനിക്കും യുവതിയെ നേരിൽ കാണണമെന്നും പണം നേരിട്ട് കൊടുക്കാമെന്നും അദ്ദേഹം ഹഖിനോട് പറഞ്ഞു. എന്നാൽ ഹഖ് അതൊന്നും കണക്കിലെടുക്കാതെ പണം എത്രയും വേഗം നൽകുന്നതാണ് ഉചിതമെന്ന നിലപാടിൽ ഉറച്ചുനിന്നു. ഹഖിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഡയറക്ടർ ഈ വിവരങ്ങളെല്ലാം ഉൾപ്പെടുത്തി പോലീസിൽ പരാതിപ്പെട്ടു.
ചാറ്റിംഗിലെ ചീറ്റിംഗ്…
സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിൽ മോഡലിനെ സംബന്ധിച്ച വിവരങ്ങൾ ഏകദേശം വ്യക്തമായി. തുടർന്ന് ആളിനെ കയ്യോടെ പിടികൂടുക എന്ന ലക്ഷ്യത്തോടെ പോലീസ് തന്ത്രം മെനഞ്ഞു. മോഡലിനുള്ള തുക ഹഖിന്റെ കൈവശം കൊടുക്കാമെന്ന് ഡയറക്ടർ സമ്മതിച്ചു. നിശ്ചിത സമയത്ത് ഹഖ് എത്തിയപ്പോൾ ഡയറക്ടർക്കൊപ്പം കാത്തുനിന്ന പോലീസിനെ കണ്ട് അന്പരന്നു. പോലീസ് കസ്റ്റഡിയിലായ ഹഖിനെ വിശദമായി ചോദ്യം ചെയ്തതോടെ മോഡലിന്റെ യഥാർഥ കഥ പുറത്തായി. ചാറ്റിംഗിന്റെയും ബ്ലാക്ക്മെയിലിംഗിന്റെയും കള്ളി വെളിച്ചത്താകുകയും ചെയ്തു.
മോഡലെന്ന വ്യാജേന ഡയറക്ടറോട് അക്കാലമത്രയും വാട്സ് അപ്പിലൂടെ ഹൃദയരഹസ്യങ്ങൾ പങ്കു വച്ചത് മറ്റാരുമായിരുന്നില്ല- സാക്ഷാൽ ഹഖ് തന്നെയാണ്… സ്ത്രീ ശബ്ദത്തിൽ ഡയറക്ടറോട് പ്രണയപൂർവം സംസാരിച്ചതും ഹഖ് ആണെന്ന് അറിഞ്ഞപ്പോൾ ഞെട്ടിയത് ഡയറക്ടറും… ഹഖിന്റെ വീട്ടിൽ നിന്നും മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു. ഹഖിനെ ചോദ്യം ചെയ്തപ്പോൾ മറ്റു ചില ബ്ലാക്ക്മെയിലിംഗ് കഥകളുടെയും ചുരുളഴിഞ്ഞതായി പോലീസ് പറഞ്ഞു. മൾട്ടി നാഷണൽ കന്പനികളിലെ ഉയർന്ന പദവിയിലെ നാലു ഉദ്യോഗസ്ഥരെ ഇതിനോടകം ഹഖ് ഇത്തരത്തിൽ കബളിപ്പിച്ചതായി തെളിഞ്ഞുവെന്ന് പോലീസ് കൂട്ടിച്ചേർത്തു.
വന്പ·ാരുടെ പാർട്ടികളിൽ പങ്കെടുക്കുകയും തന്റെ ഇരകളെ സൗമ്യമായും മാന്യമായും സംസാരിച്ച് വലയിൽ വീഴ്ത്തുകയുമാണ് ഹഖിന്റെ ശൈലി. സമൂഹത്തിൽ ഉന്നത നിലയിൽ കഴിയുന്നവരായതിനാൽ വഞ്ചിക്കപ്പെട്ടാലും സംഭവം പുറത്തു പറയില്ലായെന്നതാണ് ഹഖിന് കൂടുതൽ ഉത്സാഹത്തോടെ ഈ പ്രവൃത്തികളിൽ തുടരാൻ പ്രേരണയായിട്ടുള്ളത്. ക്രൈംബ്രാഞ്ചിന്റെ ആന്റി ഇക്സ്റ്റോർഷർ സെൽ ഹഖിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
പണം കൊടുത്തില്ലേൽ പണിയുറപ്പ്
ധനാഢ്യരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത രണ്ടു വിരുത∑ാരെ ഡൽഹി പോലീസ് പിടികൂടിയത് കഴിഞ്ഞ മാസമാണ്. നൂർ മസ്ഹർ (38), മഹീന്ദർ(33) എന്നിവരാണ് പ്രതികൾ. സ്ത്രീകളെ ഉപയോഗിച്ചുള്ള ഹണി ട്രാപ്പാണ് ഈ രണ്ടംഗ സംഘത്തിന്റെ പ്രധാന വിനോദം. ഏറ്റവുമൊടുവിൽ ഒരു ഡോക്ടറാണ് ഇവരുടെ വലയിൽ അകപ്പെട്ടത്. ഇദ്ദേഹത്തിന്റെ ക്ലിനിക്കിൽ പലതവണ ചികിത്സയ്ക്കായി പോയിട്ടുള്ള യുവതിയെ ഉപയോഗിച്ച് ഇവർ ഡോക്ടറെ കുടുക്കി.
ഒരു ദിവസം യുവതി ഫോണിണ് ഡോക്ടറെ ബന്ധപ്പട്ട് താൻ അവശ നിലയിലാണെന്ന് അറിയിച്ചു. അടിയന്തിരമായി വീട്ടിലെത്തിയില്ലെങ്കിൽ തന്റെ ജീവൻ തന്നെ നഷ്ടപ്പെടാമെന്നും അവർ പറഞ്ഞു. യുവതിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ആശങ്കയിൽ ഡോക്ടർ ഉടനെ അവരുടെ വീട്ടിൽ ചെന്നു. മയക്കുമരുന്ന് കലർത്തിയ പാനീയം അദ്ദേഹത്തിന് ആ വീട്ടിൽ നിന്നും കുടിക്കാൻ നൽകി. ബോധരഹിതനായ ഡോക്ടറെ മസ്ഹറും മഹീന്ദറും ആശുപത്രിയിലെത്തിച്ചു. അടുത്ത ദിവസം ഡോക്ടറോട് അവർ 20 ലക്ഷം രൂപ ആവശ്യപ്പെട്ടു.
രൂപ കൊടുത്തില്ലെങ്കിൽ യുവതിയുമായി ആ വീട്ടിൽ അവിഹിതബന്ധത്തിൽ ഏർപ്പെട്ടതിന്റെ ചിത്രങ്ങൾ കുടുംബാംഗങ്ങൾക്ക് കൈമാറുമെന്ന് ഭീഷണിപ്പെടുത്തി. അബോധാവസ്ഥയിലായ ഡോക്ടറെയും ആ യുവതിയെയും ചേർത്ത് രഹസ്യക്യാമറകൾ ഉപയോഗിച്ച് ചില രംഗങ്ങൾ അവർ ചിത്രീകരിച്ചിരുന്നു. ഡോക്ടറുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവരെ പോലീസ് പിടികൂടി. ഇത്തരത്തിൽ നഗരത്തിലെ പ്രമുഖനായ ഒരു ആർക്കിടെക്ട്, ഹോട്ടലുടമ, ട്രാവൽ ഏജന്റ് എന്നിങ്ങനെ പലരെയും കബളിപ്പിച്ച് ഇവർ ലക്ഷങ്ങൾ തട്ടിയെടുത്തതായി പോലീസ് പറഞ്ഞു.