പ്രത്യേക പരിഗണന നൽകേണ്ടുന്ന വിദ്യാർഥികൾക്ക് എപ്പോഴും നമ്മൾ നല്ല കെയറിംഗി കൊടുക്കേണ്ടതാണ്. എന്നാൽ ചില സ്ഥാപനങ്ങൾ അവർക്ക് മതിയായ പരിഗണന കൊടുക്കാതെ അവഗണിക്കാറും ഒറ്റപ്പെടുത്താറുമുണ്ട്.
ഇപ്പോഴിതാ തന്നെ ഉപദ്രവിക്കുകയും അവഗണിക്കുകയും ചെയ്ത സ്കൂളിനെതിരേ കേസ് കൊടുത്തിരിക്കുകയാണ് അലീഷ ഒർട്ടിസ് എന്ന 19 -കാരി.
ഹാർട്ട്ഫോർഡ് പബ്ലിക് സ്കൂളിനെതിരേയും സ്പെഷ്യൽ എജ്യുക്കേഷൻ കേസ് മാനേജർ, ലോക്കൽ ബോർഡ് ഓഫ് എജ്യുക്കേഷൻ എന്നിവർക്കെതിരേ കേസുമായി രംഗത്തെത്തിയത്.
പെൺകുട്ടിക്ക് 3 മില്യൺ ഡോളർ (ഏകദേശം 25.5 കോടി രൂപ) നഷ്ടപരിഹാരം ലഭിക്കണം എന്ന് ആവശ്യപ്പെട്ടതായിട്ടാണ് അവളുടെ അഭിഭാഷകൻ ആന്റണി സ്പിനെല്ല പറഞ്ഞത്.
സ്പെഷ്യൽ എജ്യുക്കേഷൻ കേസ് മാനേജരായ ടിൽഡ സാന്റിയാഗോയ്ക്കെതിരേ നേരത്തേയും അലീഷ പരാതി നൽകിയിരുന്നു. മാസങ്ങളോളം സാന്റിയാഗോ തന്നെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തു എന്ന് വിദ്യാർഥിനി ആരോപിച്ചു. മറ്റുള്ളവരുടെ മുന്നിൽ വച്ച് നിരന്തരം അയാൾ പരിഹസിക്കാറുണ്ടെന്നും പരാതിയിൽ പെൺകുട്ടി പറയുന്നു.