കശാപ്പു ശാലയിലേക്ക് കൊണ്ടു പോകുന്ന പശുക്കളും മറ്റും രക്ഷപെട്ട് ഓടുന്നത് പലപ്പോഴും വാര്‍ത്തയാകാറുണ്ട്.അങ്ങനെ പല അപകടങ്ങളും നടക്കാറുമുണ്ട്.
ലോകത്തില്‍ ഏറ്റവുമധികം ഗോമാംസം കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ബ്രസീല്‍ . അപ്പോ പിന്നെ അവിടെ ഇത്തരം കാര്യങ്ങള്‍ നിത്യ സംഭവമായിരിക്കുമല്ലോ?
അങ്ങനെ ഒരു സംഭവമാണ് അല്‍പ്പം വൈറലായിരിക്കുന്നത്.
ആളിത്തിരി കുസൃതിയാ
ബ്രസീലിലെ ഒരു കശാപ്പുശാലയില്‍ നിന്നും രക്ഷപ്പെട്ടതായിരുന്നു ആ പശുവും. പക്ഷേ, ആള് ഇത്തിരി കുസൃതിക്കാരിയായിരുന്നു. എന്തായാലും രക്ഷപെട്ടതല്ലേ. സംഭവം ഒന്ന് ആഘോഷിച്ചേക്കാമെന്ന് കരുതി.
ചുമ്മാ ഒരു ആഘോഷമല്ല. ഒരു വാട്ടര്‍ തീം പാര്‍ക്കില്‍ പോയി തന്നെ ആഘോഷിക്കാമെന്നായിരുന്നു തീരുമാനം. അതുകൊണ്ട് തന്നെ ഓടി അടുത്തുള്ള വാട്ടര്‍ തീം പാര്‍ക്കില്‍ കയറി.
ഇനി എന്തൊക്കെ സംഭവിക്കും
പക്ഷേ, മരണത്തില്‍ നിന്ന് രക്ഷപെട്ടെങ്കിലും ഓടിക്കയറിയത് അടുത്ത അപകടത്തിലേക്കാണോ എന്നൊരു സംശയം ആയിരുന്നു കണ്ടു നിന്നവര്‍ക്ക്.
കാരണം 317 കിലോയിലധികം ഭാരം വരുന്ന ആ വലിയ മൃഗം കയറിയാല്‍ പാര്‍ക്കിലെ സ്ലൈഡുകളും മറ്റും തകരാന്‍ സാധ്യതയുണ്ട്.
അങ്ങനെയെങ്ങാനും സംഭവിച്ചാല്‍ താഴെയുള്ള വെള്ളത്തിലേക്ക് വീഴും.ഭാഗ്യവശാല്‍ 204 കിലോ ഭാരം മാത്രം താങ്ങാന്‍ ശേഷിയുള്ള സ്ലൈഡ് പശുവിന്റെ ഭാരം താങ്ങി.
എന്നാല്‍പ്പിന്നെ ഫോട്ടോ എടുക്ക്
റിയോ ഡി ഷാനറോയ്ക്ക് പടിഞ്ഞാറ് 500 മൈല്‍ അകലെയായിരുന്നു ഈ സംഭവം. ഈ മൃഗത്തിന്റെ സ്വാതന്ത്ര്യത്തിനായുള്ള ഓട്ടം എന്തായാലും സന്തോഷകരമായി അന്ത്യം കുറിച്ചു.
അവിടെവെച്ച് ടോബോഗ (പോര്‍ച്ചുഗീസില്‍ സ്ലൈഡ്) എന്ന പുതിയ പേരും കിട്ടി.
കാരണം വാട്ടര്‍ സ്ലൈഡുകളെ സ്നേഹിക്കുന്ന കഥാപാത്രത്തെ പിന്നെന്താ വിളിക്കുക. ന്യൂയോര്‍ക്ക് പോസ്റ്റില്‍ പശു ് പടികള്‍ കയറുകയും ഒടുവില്‍ കുളത്തിലേക്ക് തെന്നി വീഴുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്തായാലും വിചിത്രമായ ഈ രക്ഷപ്പെടലിന് ശേഷം ഫോട്ടെയെടുക്കുന്ന വാട്ടര്‍ പാര്‍ക്കിലെ ക്യാമറാമാനെ ഒരു നിമിഷം നോക്കി ഫോട്ടോ എടുക്കാനും പോസ് ചെയ്തു. അതിനുശേഷമാണ് പാർക്കിൽ നിന്നും പശുവിനെ രക്ഷപെടുത്തിയത്.