കേരള അതിർത്തിയിൽ ക്രമിനൽ പശ്ചാത്തലമുള്ള 150 പേരുടെ വീടുകളിൽ മിന്നൽ റെയ്ഡ് നടത്തി.
ഇതിനിടയിൽ കേരള പോലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടക പോലീസ് വനാതിര്‍ത്തി സീല്‍ ചെയ്ത സായുധ സേനയുടെ കാവലില്‍ നിലയുറപ്പിച്ചിരുന്നു.
ഘോര വനത്തിലേക്കു രക്ഷപ്പെട്ട സംഘം ഉപേക്ഷിച്ച കാറിൽനിന്ന് 143 കിലോ കഞ്ചാവാണ് കേരള പോലീസ് പിടികൂടിയത്.
കേരള പോലീസില്‍നിന്നു രക്ഷപ്പെട്ട സംഘം സഞ്ചരിച്ച മറ്റൊരു കാർ കർണാടകയിലെ വിട്ല പോലീസിനു മുന്നില്‍ അകപ്പെട്ടു. വിട്ല എസ്ഐക്കു നേരെ സംഘം നിറയൊഴിച്ചു.
എന്നാല്‍, കര്‍ണാടക പോലീസ് തിരിച്ചു വെടിവച്ചെന്നു മാത്രമല്ല സംഘത്തെ കീഴ്പ്പെടുത്തുകയും ചെയ്തു.
കാലിയ റഫീഖ് വധം, തസ്ലിം വധം, മുത്തലിബ് വധം, ബാലി അസീസ് വധം ഉള്‍പ്പെടെ, അധോലോക സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലില്‍ നിരവധി പേര് കൊല്ലപ്പെട്ട കേസുകളിൽ പലതും നടന്നതു കര്‍ണാടക അതിര്‍ത്തിയിലാണ്.
പൊറുതിമുട്ടി അവരും
അധോലോക സംഘങ്ങളെകൊണ്ടു കർണാടക പോലീസും പൊറുതി മുട്ടിയിരുന്നു. ഓപ്പറേഷനിടയില്‍ രക്ഷപ്പെട്ട സംഘാംഗങ്ങളില്‍പ്പെട്ട നാലുപേരെ പൂനയില്‍നിന്നു കര്‍ണാടക പോലീസ് പിടികൂടുകയും ചെയ്തു.
കാസര്‍ഗോഡ് അറസ്റ്റിലായ പ്രതികള്‍ക്കു മാത്രം 38 കേസുകളാണുള്ളത്. കൊലപാതകം, വെടിവയ്പ്, തട്ടിക്കൊണ്ടു പോകല്‍, ലഹരിക്കടത്ത്, ഗുണ്ടാപ്പിരിവ് തുടങ്ങിയ കേസുകളിലെ പ്രതികളാണിവര്‍.
ദക്ഷിണേന്ത്യയിലെ ലഹരി മാഫിയയെ നിയന്ത്രിച്ചിരുന്ന നാലു പ്രധാന അധോലോക മാഫിയ സംഘത്തെയാണ് കേരള- കര്‍ണാടക പോലീസ് സംയുക്തമായി ജയിലിലിടച്ചിട്ടുള്ളത്.
കാലിയ റഫീഖ് ടീം, ബാലിഗെ അസീസ് ടീം, മിയ റഹീം ടീം, സിയാ ഗ്രൂപ്പ് എന്നീ ഗ്രൂപ്പുകളാണ് പ്രധാനമായും ഇവിടെ പ്രവര്‍ത്തിക്കുന്നത്.
മുംബൈയിലെ ദാവൂദ് ഇബ്രാഹിം, രവി പൂജാരി ടീമുകളുമായി ബന്ധമുള്ള ഗ്രൂപ്പുകളാണിത്. കൊച്ചിയില്‍ നടിക്ക് നേരെ വെടിവയ്പ് നടത്തിയ ടീമും ഈ സംഘത്തിലാണുള്ളത്.
മടിയില്ലാതെ ചോരക്കളി
തോക്ക് ഉള്‍പ്പെടെയുള്ള ആയുധ വ്യാപാരം, ലഹരിക്കടത്ത്, തട്ടിക്കൊണ്ട് പോകല്‍, കൊലപാതകം എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഓപ്പറേഷനുകളാണ് ഈ സംഘങ്ങള്‍ നടത്തിയിട്ടുള്ളത്.
ഗ്യാംഗ് വാറുകള്‍ ഇവിടെ പതിവാണ്. കാലിയ റഫീക് കൊല്ലപ്പെട്ടതിന്റെ പ്രതികാരമായിട്ടാണ് മറ്റൊരു ഗ്യാംഗ് ലീഡറായ തസ്ലിമിനെ കാലിയ റഫീഖിന്റെ മകന് തന്നെ വെടിവച്ചു കൊലപ്പെടുത്തിയത്.
മംഗളൂരുവിൽനിന്നും മുംബൈയിൽനിന്നും സുന്ദരികളെ എത്തിച്ചു നൈറ്റ് പാർട്ടികളും ഡിജെ പാർട്ടികളും നടത്തുന്ന ഈ സംഘങ്ങൾ ഒന്നിനെയും ഭയപ്പെട്ടിരുന്നില്ല. എംഡിഎം ഉൾപ്പെടെയുള്ള ലഹരികളായിരുന്നു ഇവരെ നയിച്ചിരുന്നത്.
(തുടരും).