കൊച്ചി: വേഗപ്പൂട്ട് പരിശോധന നിലച്ചതോടെ യാത്രികരുടെ ജീവൻ പണയംവച്ച് നിരത്തുകളിൽ സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ മരണപ്പാച്ചിൽ. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ വേഗപ്പൂട്ട് പരിശോധന കാര്യക്ഷമമല്ലാതായതോടെയാണു വാഹനങ്ങൾ നിരത്തുകളിലൂടെ പായുന്നത്.
ബൈക്ക് ഉൾപ്പടെയുള്ള ചെറു വാഹനങ്ങളെ മാത്രം തെരഞ്ഞുപിടിക്കുന്ന പോലീസ് ടിപ്പർ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങളെ ഒഴിവാക്കുന്നതായും ആക്ഷേപമുണ്ട്. ഇത് അപകടങ്ങൾ വർധിപ്പിക്കുന്നതിനു കാരണമാകുന്നതായി യാത്രികർ ആരോപിക്കുന്നു.
നേരത്തെ മോട്ടോർ വാഹനവകുപ്പ് നടത്തിയ പരിശോധനകളിൽ ചില വാഹനങ്ങൾ വേഗപ്പൂട്ട് വിച്ഛേദിച്ചതായി കണ്ടെത്തിയിരുന്നു.