വാടാനപ്പള്ളി : ലഹരിമരുന്ന് വിൽക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് യുവാവിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് കിട്ടിയത് 3.75 ഗ്രാം എംഡിഎംഎ.
പരിശോധന നടത്തുമ്പോൾ സ്പീഡ് പോസ്റ്റായി വന്ന പാഴ്സൽ തുറന്നുനോക്കിയപ്പോൾ കിട്ടിയത് 10.44 ഗ്രാം എംഡിഎംഎ. സംഭവവുമായി ബന്ധപ്പെട്ട് കഴിമ്പ്രം നെടിയിരിപ്പിൽ അഖിൽരാജിനെ (ഡുഡു-25) വാടാനപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്.എസ്. സച്ചിനും സംഘവും അറസ്റ്റ് ചെയ്തു.
സംഭവത്തിൽ കൂട്ടുപ്രതിയായ സുഹൃത്ത് ബാലുവിനെ രണ്ടാം പ്രതിയായി കേസെടുത്തു. ഇവർക്ക് മധ്യപ്രദേശിലെ ജബൽപ്പൂരിൽ നിന്നുമാണ് തപാൽ മാർഗം സ്ഥിരമായി എംഡി എം എ എത്തിയിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.
പ്രതിയെ പിടികൂടിയ സംഘത്തിൽ പ്രിവന്റീവ് ഓഫീസർ കെ.ആർ. ഹരിദാസ്, സുധീരൻ, വിജയൻ, അനീഷ്, അബ്ദുൾ നിയാസ്, പ്രിയ, രാജേഷ് എന്നിവരുമുണ്ടായിരുന്നു.