അമ്പലപ്പുഴ: നിയന്ത്രണം തെറ്റി റോഡിൽ വീണ സ്കൂട്ടർ യാത്രക്കാരന് രക്ഷകരായി ആരോഗ്യ മന്ത്രി വീണാ ജോർജും എച്ച്. സലാം എംഎൽഎയും.
നീർക്കുന്നം ഇൻസാബ് മൻസിലിൽ ബഷീറിന്(51) ആണ് മന്ത്രിയും എംഎൽഎയും രക്ഷകരായത്.
ദേശീയ പാതയിൽ വണ്ടാനം ഗവ. ടിഡി മെഡിക്കൽ കോളേജിന് സമീപം ചൊവ്വാഴ്ച വൈകുന്നേരം 5.30 ഓടെയാണ് സംഭവം.
സ്കൂട്ടറിൽ പോകുകയായിരുന്ന ബഷീർ ഓട്ടോറിക്ഷാ തട്ടി റോഡിൽ വീഴുകയായിരുന്നു.
ഈ സമയം മെഡിക്കൽ കോളേജ് ആശുപത്രിയുമായി ബന്ധപ്പെട്ട യോഗം കഴിഞ്ഞ് ആലപ്പുഴയിലേക്ക് പോകുകയായിരുന്നു മന്ത്രിയും എംഎൽഎയും.
ബഷീർ വീഴുന്നത് കണ്ട് വാഹനത്തിൽ നിന്നിറങ്ങിയ മന്ത്രിയും എച്ച് സലാം എംഎൽഎയും ബഷീറിനെ ഉടൻ ആശുപത്രിയിൽ എത്തിക്കാൻ പോലീസിന് നിർദേശം നൽകുകയായിരുന്നു.
ഉടൻ ആശുപത്രിയുമായി ബന്ധപ്പെടണമെന്ന് സലാമിനോടും പറഞ്ഞു.
കളക്ട്രേറ്റിലെ യോഗത്തിന് ശേഷം ബഷീറിനെ ഫോണിൽ ബന്ധപ്പെട്ട വീണാ ജോർജ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയും ചോദിച്ചറിഞ്ഞു.