മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ചിലർക്ക് അത് മനസിലാക്കാൻ കുറച്ചുകാലമെടുക്കുമെന്ന് മാത്രം.
ആരോഗ്യവും സന്പത്തും നഷ്ടപ്പെട്ട് ആർക്കും വേണ്ടാത്ത കാലത്തായിരിക്കും ആ ബോധം വയ്ക്കുന്നത്. അടുത്തയിടെ ജയസൂര്യ നായകനായി പുറത്തിറങ്ങിയ വെള്ളം എന്ന സിനിമയും ചർച്ച ചെയ്യുന്നത് മദ്യപാനത്തെക്കുറിച്ചാണ്.
മദ്യപാനിയായ മുരളിയുടെ ജീവിതമാണ് സിനിമയിൽ കാണിക്കുന്നത്. മദ്യപാനിയായ മുരളിയുടെ പുതിയ ജീവിതത്തോടെയാണ് ചിത്രം അവസാനിക്കുന്നത്.
അത്തരത്തിൽ മദ്യപാനം നിർത്തിയ ഒരു യുവതിയുടെ ജീവിതാനുഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. വർഷങ്ങളായി മദ്യത്തിന് അടിമയായിരുന്നു നാൽപ്പതുകാരിയായ സാമന്ത എന്ന യുവതി.
ലോക്ക് ഡൗൺ കാലത്ത് മദ്യപാനം കൂടി. ദിവസം അഞ്ച് കുപ്പിവരെ അകത്താക്കിയിരുന്നു കക്ഷി. ഇതോടെ സാമന്തയക്ക് ക്ഷീണവും കൂടി.
ഒടുവിൽ 2020 ഓഗസ്റ്റിൽ സാമന്ത ഒരു തീരുമാനമെടുത്തു- മദ്യപാനം പൂർണമായും നിർത്തുക.
മാസങ്ങൾക്കൊണ്ട് സാമന്തയിൽ മാറ്റം കണ്ടുതുടങ്ങി. ക്ഷീണമെല്ലാം മാറി. സൗന്ദര്യം വർദ്ധിച്ചു. സാമന്തയുടെ ബാങ്ക് ബാലൻസ് ഏകദേശം രണ്ടു ലക്ഷം രൂപയിലധികം കൂടി.
മദ്യപാനം നിർത്തിയതോടെ സാമന്തയ്ക്ക് 10 വയസ് കുറഞ്ഞതായാണ് കുട്ടൂകാർ പറയുന്നത്.
മദ്യപാനിയായിരുന്നപ്പോഴുള്ള ചിത്രവും മദ്യപാനം നിർത്തിയപ്പോഴുള്ള ചിത്രവും സാമന്ത സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.