കല്ലുവാതുക്കൽ: ബിജെപിയുടെ ജില്ലാ സമിതി അംഗവും കല്ലുവാതുക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എസ്. സത്യപാലന്റെ പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ അശ്ലീല ചിത്രം പ്രചരിക്കുന്നതായി സിറ്റി പോലീസ് കമ്മീഷണർക്ക് എസ്. സത്യപാലൻ പരാതി നൽകി.
രാഷ്ട്രീയ ശത്രുക്കൾ വ്യാജ പ്രൊഫൈലുണ്ടാക്കി തന്നെ അപകീർത്തിപ്പെടുത്താനും തേജോവധം ചെയ്യാനും തന്റെ രാഷ്ട്രീയ ഭാവിയും കുടുംബ ജീവിതവും തകർക്കാനും വേണ്ടി നടത്തിയ ബോധപൂർവമായ നടപടിയാണ് ഇതെന്ന് പരാതിയിൽ പറയുന്നു.
ജില്ലയിൽ ബിജെപി അധികാരത്തിലെത്തിയ ഏക ഗ്രാമ പഞ്ചായത്ത് കല്ലുവാതുക്കലാണ്.
അതിന് നേതൃത്വം നൽകിയ എന്നെയും കല്ലുവാതുക്കൽ പഞ്ചായത്ത് ഭരണ സമിതിയേയും തകർക്കാനും തന്റെ രാഷ്ട്രീയ പ്രസ്ഥാനത്തെ അവഹേളിക്കാനും വേണ്ടിയുള്ളതാണ് ഇത്തരം നീചമായ പ്രവൃത്തി.
ഒരു പ്രത്യേക സോഷ്യൽ മീഡിയ ഗ്രൂപ്പ് എനിക്കെതിരെയും കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തിനെതിരെയും ദീർഘ നാളുകളായി വ്യാജ പ്രചരങ്ങളും അവഹേളനപരമായ സന്ദേശങ്ങളും അയയ്ക്കുകയും ചെയ്തു കൊണ്ടിരിക്കുകയുമാണ്. അത്തരം ശ്രമത്തിന്റെ ഫലമായാണ് ഇപ്പോഴുള്ള നടപടികളും.
എന്റെ വ്യാജ പ്രൊഫൈൽ സൃഷ്ടിച്ച് അശ്ലീല ചിത്രമയച്ചവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയെ തുടർന്ന് സൈബർ സെൽ അന്വേഷണം നടത്തി കൊണ്ടിരിക്കുകയാണ്.
ഇത്തരക്കാർക്കെതിരെ താൻ നിയമ നടപടി കളും സ്വീകരിക്കുമെന്നും എസ്. സത്യപാലൻ അറിയിച്ചു.
സത്യസന്ധമായ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന എനിക്ക് ജനങ്ങളിൽ നിന്നും ഒന്നും തന്റെ ജീവിതവും രാഷ്ട്രീയ പ്രവർത്തനവും സുതാര്യവുമാണെന്നും എനിക്ക് ജനങ്ങളിൽ നിന്നും ഒന്നുംഒളിച്ചു വയ്ക്കാനില്ലെന്നും കുടുംബ ജീവിതവും രാഷ്ട്രീയ പ്രവർത്തനവും സുതാര്യമാണെന്നും അത് തകർക്കാനാണ് ഇത്തരം നീചമായ പ്രവൃത്തികൾ എന്നും സത്യപാലൻ അറിയിച്ചു.