ഇനി കുട്ടിയുടെ അച്ഛന്‍ ആരായിരിക്കണമെന്ന് യുവതികള്‍ക്ക് തീരുമാനിക്കാം, തംരംഗം സൃഷ്ടിക്കുന്ന ആപ്പുമായി ഇന്ത്യന്‍ ഡോക്ടര്‍, “”ഓര്‍ഡര്‍ എ ഡാഡി” ആപ്പിനെപ്പറ്റി അറിയാം

appബ്രിട്ടീഷ് യുവതികളെ കോരിത്തരിപ്പിക്കുന്ന കണ്ടുപിടിത്തവുമായി ഇന്ത്യന്‍ വംശജനായ ഡോക്ടര്‍. ബ്രിട്ടനിലെ ഒരു ബീജ ബാങ്കിലെ ഡോക്ടറായ കമാല്‍ അഹൂജ അവതരിപ്പിച്ച ആപ്പാണ് ഇപ്പോള്‍ ബ്രിട്ടീഷ് യുവതികളുടെ മൊബൈലിലെ താരം. തങ്ങളുടെ കുട്ടികളുടെ അച്ഛന്‍ ആരാകണമെന്ന് ഈ ആപ്പ് ബ്രൗസ് ചെയ്യുന്നതിലൂടെ ബ്രിട്ടീഷുകാരികള്‍ക്ക് നേരിട്ടു തീരുമാനിക്കാം. ലോകത്ത് ഇത്തരത്തിലുള്ള ആപ്പ് ആദ്യമായി അവതരിപ്പിച്ചതിന്റെ ബഹുമതിയും ലണ്ടന്‍ സ്‌പേം ബാങ്കിന്റെ ഡയറക്ടറായ ഡോ. കമാലിന്റെ പേരിലായി.

ബ്രിട്ടീഷ് സുന്ദരികള്‍ക്ക് ഈ ആപ്പ് മുഖേന സുന്ദരന്മാരായ യുവാക്കളുടെ ബീജം ഓര്‍ഡര്‍ ചെയ്യാനാകും. ഇതുവഴി തങ്ങള്‍ക്കിഷ്ടപ്പെട്ട ഉയരവും കണ്ണിന്റെ നിറവും മുടിയും ഉള്‍പ്പെടെയുള്ള ശാരീരിക സവിശേഷതകളുള്ള യുവാക്കളെ ഇതുവഴി തെരഞ്ഞടുക്കാന്‍ യുവതികള്‍ക്ക് സാധിക്കും. ബീജ ധാതാവിന്റെ വിദ്യാഭ്യാസം, ജോലി, വ്യക്തിത്വ സവിശേഷതകള്‍ എന്നിവയും ഇവരുടെ പേരിനൊപ്പം ചേര്‍ത്തിട്ടുണ്ട്. സ്ത്രീകള്‍ക്ക് സ്വന്തം വീട്ടിലിരുന്ന് തങ്ങളുടെ സ്വകാര്യതയ്ക്ക് ഭംഗം വരാതെതന്നെ ബീജം ഓര്‍ഡര്‍ ചെയ്യാമെന്നതാണ് ഈ ആപ്പിന്റെ പ്രധാന പ്രത്യേകത. ആപ്പ് വഴി 950 പൗണ്ട് അടയ്ക്കുമ്പോള്‍ ബീജത്തിന്റെ സാമ്പിള്‍ ബാങ്കില്‍ നിന്നും അയയ്ക്കും. യുവതികള്‍ ചികിത്സ തേടുന്ന അതാത് ഫെര്‍ട്ടിലിറ്റി ക്ലിനിക്കുകളിലേക്കായിരിക്കും ബീജസാമ്പിള്‍ ചെല്ലുന്നത്.

നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് (എന്‍ എച്ച്എസ്), സ്വകാര്യ വിഭാഗത്തിലെ ആശുപത്രികള്‍ എന്നിവയുള്‍പ്പെടെ ബ്രിട്ടനിലെ പകുതിയിലേറെ ഐവിഎഫ്(ടെസ്റ്റ്ട്യൂബ്) ക്ലിനിക്കുകളുമായും ആപ്പ് വഴി ബന്ധപ്പെടാന്‍ സാധിക്കും. ഈ ആപ്പ് നിയമവിധേയവുമാണെന്നത് കാര്യങ്ങള്‍ കൂടുതല്‍ സുഗമമാക്കും. ബ്രിട്ടലിലെ ഐവിഎഫ് കാര്യങ്ങളുടെ നിയന്തണമുള്ള ഹ്യൂമന്‍ ഫെര്‍ട്ടിലൈസേഷന്‍ ആന്‍ഡ് എംബ്രിയോളജി(എച്ച്എഫ്ഇഎ)യുടെ നിബന്ധനകളെല്ലാം പാലിക്കുന്നുമുണ്ട്. എന്തായാലും ബ്രിട്ടീഷ് യുവതികളുടെ ദുഖത്തിന് ഒരു പരിധിവരെ സമാധാനമായി  എന്നു കരുതാം. എന്നാണ് ഇത്തരം ആപ്പ് ഇന്ത്യയില്‍ അവതരിക്കുന്നതെന്നു കാത്തിരിക്കുകയാണ് ബീജം ദാനം ചെയ്യാന്‍ തയ്യാറുള്ള ഇന്ത്യന്‍ യുവാക്കളും സ്വീകര്‍ത്താക്കളായ യുവതികളും. ആ വസന്തത്തില്‍ തങ്ങളുടെ മോഹവും പുഷ്പിക്കുമെന്ന് ഇവര്‍ വിശ്വസിക്കുന്നു.

Related posts