തീയറ്ററുകളെ ഇളക്കി മറിക്കാന്‍ ‘തോമാച്ചായന്‍’ വീണ്ടും വരുന്നു ! സ്ഫടികം റീ റിലീസിനൊരുങ്ങുന്നത് വന്‍തുക മുടക്കി…

മലയാളി പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ചിത്രമാണ് സ്ഫടികം. ചിത്രമിറങ്ങിയിട്ട് 25 വര്‍ഷമായെങ്കിലും തോമാച്ചായന്റെ മുണ്ടുപറിച്ചടി എങ്ങനെ മറക്കാനാവും.

ഇപ്പോഴിതാ പ്രേക്ഷകരെ സന്തോഷത്തിലാഴ്ത്തുന്ന ഒരു വാര്‍ത്ത പുറത്തു വന്നിരിക്കുകയാണ്. സ്ഫടികം റീറിലീസിനൊരുങ്ങുന്നു എന്നതാണ് വാര്‍ത്ത.

ചിത്രത്തിന്റെ സംവിധായകന്‍ ഭദ്രന്‍ തന്നെയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ജോമെട്രിക്‌സ് എന്ന പുതിയ കമ്പനി ചിത്രത്തിന്റെ റീറിലീസിനായി രൂപീകരിച്ചിട്ടുണ്ട്. സിനിമയുടെ തനിമ നഷ്ടപ്പെടാതെയുള്ള ഹൈ ഡെഫനിഷന്‍ ബാക്കിങ് ആണ് നടത്തുന്നത്.

സ്ഫടികത്തിന് വേണ്ടി കെ.എസ്.ചിത്രയും മോഹന്‍ലാലും വീണ്ടും പാടുകയാണ്. ഒരു മാസമായി ചിത്ര ഇതിനു വേണ്ടിയുള്ള തയാറെടുപ്പുകളിലാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

പ്രസാദ് ലാബിലാണ് ചിത്രത്തിന്റെ റെസ്റ്റൊറേഷന്‍ ജോലികള്‍ പുരോഗമിക്കുന്നത്. ചെന്നൈയിലെ ഫോര്‍ ഫ്രെയിംസ് സ്റ്റുഡിയോയിലാണ് ശബ്ദമിശ്രണം.

സിനിമയുടെ നിര്‍മാതാവ് ആര്‍.മോഹനില്‍ നിന്നു വീണ്ടും റിലീസ് ചെയ്യാനുള്ള അവകാശം വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോടി രൂപയോളം മുടക്കിയാണ് റീ റിലീസിങ്. സിനിമയുടെ സൗണ്ട് ട്രാക്കില്‍ മാറ്റങ്ങള്‍ വരുത്തും.

ചിത്രത്തിന്റെ 25-ാം വാര്‍ഷിക ദിനത്തില്‍ മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെ സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്.

എന്നാല്‍ കോവിഡ് പ്രതിസന്ധി കാരണം അതു മാറ്റിവച്ചിരിക്കുകയാണ്. എന്തായാലും ഈ കോവിഡ് കാലത്ത് മോഹന്‍ലാല്‍ ആരാധകരെ ആവേശം കൊള്ളിക്കുന്നതാണ് പുതിയ വാര്‍ത്ത.

Related posts

Leave a Comment