നേരിട്ട് പോയി കൊടുത്താല്‍ ഒറ്റദിവസം മതിയായിരുന്നു! സ്പീ​ഡ് പോ​സ്റ്റ് ആ​യി അ​യ​ച്ച ക​ത്ത് എ​ത്തി​യ​ത് 10 ദി​വ​സം ക​ഴി​ഞ്ഞ്

പു​ലാ​മ​ന്തോ​ൾ: മ​ല​പ്പു​റം ജി​ല്ല​യി​ലെ പു​ലാ​മ​ന്തോ​ളി​ൽ നി​ന്നും സ്പീ​ഡ് പോ​സ്റ്റാ​യി പു​റ​പ്പെ​ട്ട ഒ​രു ക​ത്ത് കോ​ഴി​ക്കോ​ട്ടെ വി​ലാ​സ​ക്കാ​ര​ന്‍റെ ക​യ്യി​ലെ​ത്തി​യ​ത് പ​ത്താം ദി​വ​സം.

അ​ടു​ത്ത​ദി​വ​സം ക​യ്യി​ൽ കി​ട്ടാ​ൻ കാ​ത്തി​രു​ന്ന സ്പീ​ഡ് ഉ​രു​പ്പ​ടി കാ​ണാ​താ​യ​പ്പോ​ൾ വി​ലാ​സ​കാ​ര​ൻ സൈ​ബ​ർ ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ൻ കൂ​ടി​യാ​യ ഡോ.​വി​നോ​ദ് ഭ​ട്ട​ത്തി​രി​പ്പാ​ട് ഉ​രു​പ്പ​ടി​യെ ട്രാ​ക്ക് ചെ​യ്തു.

അ​ഞ്ചാം ദി​വ​സം സം​ഗ​തി ഷൊ​ർ​ണൂ​ർ എ​ത്തി​യെ​ന്ന് മ​ന​സി​ലാ​യി. 26 കി​ലോ​മീ​റ്റ​റാ​ണ് പു​ലാ​മ​ന്തോ​ളി​ൽ നി​ന്ന് ഷൊ​ർ​ണൂ​രി​ലേ​ക്കു​ള്ള ദൂ​രം. അ​ടു​ത്ത ദി​വ​സം അ​ത് തൃ​ശൂ​രെ​ത്തി.

അ​തെ​ന്തി​നാ​ണ് കോ​ഴി​ക്കോ​ട്ടു നി​ന്നു​ള്ള ഉ​രു​പ്പ​ടി തൃ​ശൂ​ർ​ക്കു പോ​കു​ന്ന​ത്. ഏ​റ്റ​വും അ​ടു​ത്ത നാ​ഷ​ണ​ൽ സ്പീ​ഡ് പോ​സ്റ്റ് ഹ​ബ്ബ് അ​താ​ണ്.

ഏ​ഴാം ദി​വ​സ​വും തൃ​ശൂ​രി​ൽ ത​ന്നെ ഉ​രു​പ്പ​ടി വി​ശ്ര​മി​ച്ചു. എ​ട്ടാം ദി​വ​സം കോ​ഴി​ക്കോ​ട് സ്പീ​ഡ് പോ​സ്റ്റ് ഹ​ബി​ൽ എ​ത്തി​യെ​ങ്കി​ലും ഞാ​യ​റാ​ഴ്ച​യാ​യ​തി​നാ​ലാ​കാം അ​ന്നു മേ​ൽ​വി​ലാ​സ​ക്കാ​ര​ന് അ​ത് കൈ​പ്പ​റ്റാ​ൻ ഭാ​ഗ്യ​മു​ണ്ടാ​യി​ല്ല.

ന​വം​ബ​ർ 28ന് ​പു​ലാ​മ​ന്തോ​ളി​ൽ നി​ന്നും പു​റ​പ്പെ​ട്ട കാ​ത്തു​കാ​ത്തി​രു​ന്ന ആ ​അ​തി​വേ​ഗ​സ​ഞ്ചാ​രി​യെ ഇ​ന്ന​ലെ ഡോ. ​ഭ​ട്ട​ത്തി​രി​പ്പാ​ട് ഏ​റ്റു​വാ​ങ്ങി. തീ​രെ പ്ര​തീ​ക്ഷി​ക്കാ​ത്ത ഒ​രു സ്പീ​ഡ് പോ​സ്റ്റ് മു​ദ്ര​യു​മാ​യി.

Related posts

Leave a Comment