വിമാനത്തില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണാവസരം. സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി സ്പൈസ്ജെറ്റ് മെഗാ ഓഫര്‍ അവതരിപ്പിച്ചു. ആഭ്യന്തര വിമാനയാത്രക്കാര്‍ക്ക് വെറും 399 രൂപയ്ക്ക് യാത്ര ചെയ്യാവുന്ന പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. കൊച്ചി-ബംഗളൂരു, മുംബൈ-ഗോവ, കോയമ്പത്തൂര്‍- ഹൈദരാബാദ് റൂട്ടുകളിലാണ് വെറും 399 രൂപയ്ക്ക് യാത്ര ചെയ്യാനുള്ള അവസരം.
ഗ്രേറ്റ് ഇന്‍ഡിപെന്‍ഡന്‍സ് ഡേ സെയില്‍ എന്നു പേരിട്ടിരിക്കുന്ന ഓഫര്‍ ഓഗസ്റ്റ് 11 രാത്രി വരെ ലഭ്യമാകും. ഈ മാസം 18 മുതല്‍ 30 വരെയാണ് യാത്ര ചെയ്യേണ്ട സമയം. ടിക്കറ്റ് കാന്‍സല്‍ ചെയ്താല്‍ പണം തിരികെ ലഭിക്കുമെന്ന് കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു. ടിക്കറ്റ് ബുക്ക് ചെയ്യാന്‍ വന്‍ തിരക്ക് അനുഭവപ്പെടുന്നതിനാല്‍ ഗ്രൂപ്പ് ബുക്കിംഗ് അനുവദിക്കില്ലെന്ന് കമ്പനി അറിയിച്ചു.