ശക്തിയിലല്ല കഴിവിലാണ് കാര്യം! ചിലന്തികളില്‍ ഭീമന്മാര്‍ ഇവര്‍; ഭക്ഷണമാക്കുന്നത് എലികളെയും പക്ഷികളെയും; കടിച്ചാല്‍ മരണം ഉറപ്പ്

hശക്തിയിലല്ല, കഴിവിലാണ് കാര്യം എന്ന് തെളിയിക്കുകയാണ് ഇപ്പോള്‍ ജീവിവര്‍ഗം പോലും. മനുഷ്യരെ കൊല്ലാന്‍ കെല്‍പ്പുള്ള ഉറുമ്പുകളുടെ വാര്‍ത്ത ഈയടുത്ത കാലത്ത് പുറത്തുവന്നതേയുള്ളു. ഇപ്പോഴിതാ എലികളെയും പാമ്പുകളെയുമെല്ലാം കൊല്ലാന്‍ കഴിവുള്ളവരും അവയെ കൊന്നുതിന്നുന്നവരുമാണ് ഓസ്‌ട്രേലിയയിലെ പ്രത്യേകതരം ഭീമന്‍ ചിലന്തികള്‍ എന്ന് തെളിഞ്ഞിരിക്കുന്നു. പറക്കുന്നതിനിടയില്‍ പോലും ഇരയെ റാഞ്ചി പിടിക്കാനും നിമിഷങ്ങള്‍ക്കകം അകത്താക്കാനും കഴിയുന്നവരാണ് ഈ ചിലന്തികള്‍. ടരാന്തുല വിഭാഗത്തില്‍ പെട്ട ജീവിയാണ് ഇത്. തെക്കെ അമേരിക്കയില്‍ കാണപ്പെടുന്ന ഈ ചിലന്തികള്‍ ലോകത്തെ ഏറ്റവും വലിയ ചിലന്തികളാണ്.

മരങ്ങളില്‍ ജീവിക്കുകയും മരങ്ങള്‍ക്കിടയിലൂടെ പോകുന്ന പക്ഷികളെയും പ്രാണികളെയും വലയില്‍ കുരുക്കി ഭക്ഷണമാക്കുകയും ചെയ്യുന്നവയാണ് പുതിയതായി കണ്ടെത്തിയ മൂന്നു തരം ചിലന്തികളും. ടരാന്ത്യുലകളുടെ മരങ്ങളില്‍ ജീവിക്കുന്ന വിഭാഗമായ അവിക്യുലേറിയ ഗണത്തിലാണ് ഈ മൂന്ന് തരം ചിലന്തികളെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

hdhdhg

17 സെന്റിമീറ്റര്‍ വരെയാണ് പുതിയതായി കണ്ടെത്തിയിട്ടുള്ള ചിലന്തിവര്‍ഗ്ഗങ്ങളുടെ പരമാവധി വലിപ്പം. വലിപ്പത്തില്‍ മറ്റുചില ടരാന്ത്യുലകളെക്കാള്‍ ചെറുതാണെങ്കിലും വിഷത്തിന്റെ വീര്യത്തില്‍ ഇവ സ്വന്തം ഇനത്തിലെ മറ്റു ചിലന്തികള്‍ക്കൊപ്പം നില്‍ക്കും. ഇവയുടെ കടിയേറ്റാല്‍ കൃത്യമായ സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാം.

ഓസ്‌ട്രേലിയയിലെ ഭീമന്‍ ചിലന്തികളെ പോലെ എലികളും മറ്റുമാണ് തെക്കേ അമേരിക്കയെ ടരാന്ത്യുലകളുടെയും പ്രധാന ഭക്ഷണം. അതേസമയം മരത്തില്‍ ജീവിക്കുന്നുവെന്നു കണ്ടെത്തിയ ചിലന്തികള്‍ സ്ഥിരമായി പക്ഷികളെ ഭക്ഷിക്കുന്നവയാണെന്നും ഗവേഷകര്‍ തിരിച്ചറിഞ്ഞു. ഇങ്ങനെയാണ് പുതിയതായി കണ്ടെത്തിയ ചിലന്തികളെ ടരാന്ത്യുലയിലെ തന്നെ പ്രത്യേക വിഭാഗമായി തരംതിരിച്ചത്. ബ്രസീലില്‍ മാത്രമല്ല പെറു, ഇക്വഡോര്‍ എന്നിവിടങ്ങളിലും ഈ ജീവികളെ കണ്ടെത്തിയിരുന്നു.

Related posts