ലോകത്തിലെ സാഹസികരായ ജീവിവര്‍ഗങ്ങളിലൊന്നാണ് പൂച്ചകള്‍. ഞൊടിയിടയില്‍ മരത്തിലേക്ക് പാഞ്ഞു കയറാനും നിന്ന നില്പ്പില് ഒരാള്‍ പൊക്കത്തില്‍ പറന്നു ചാടാനുമെല്ലാം ഇവയ്ക്കു കഴിയും.
എന്നാല്‍ ഇതു മാത്രമല്ല വേറെയും നമ്പറുകള്‍ തങ്ങളുടെ കൈവശമുണ്ടെന്ന് തെളിയിക്കുകയാണ് ചൈനയിലെ ഒരു പൂച്ച.
വളരെ എളുപ്പത്തില്‍ ചുമരിലേക്ക് കയറുന്ന പൂച്ചയുടെ വീഡിയോ ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ക്വിക്കി എന്ന മൂന്ന് വയസുള്ള വെള്ളപ്പൂച്ചയാണ് ചുമരുകേറി താരമായത്.
ക്വിക്കിയ്ക്ക് എല്ലായ്പ്പോഴും ചുമരില്‍ കേറാന്‍ ഇഷ്ടമാണെന്ന് പൂച്ചയുടെ പരിചാരികയായ ലുവോ പറഞ്ഞു.ക്വിക്കി അത് വളരെയധികം ആസ്വദിക്കുന്നുവെന്നും ലുവേ പറയുന്നു.
ചുമരില്‍ കയറുമ്പോള്‍ ക്വിക്കി വീഴുമോ എന്നെല്ലാം മുമ്പ് ആശങ്കയുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അതെല്ലാം മാറിയതോടെയാണ് അവര്‍ വീഡിയോ എടുത്ത് ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തത്.
ക്വിക്കിയുടെ വീഡിയോ ശ്രദ്ധിക്കപ്പെടുകയും തുടര്‍ന്ന് ‘സ്പൈഡര്‍ ക്യാറ്റ്’ എന്ന വിളിപ്പേര് കിട്ടുകയും ചെയ്തു. ക്വിക്ക് ഒട്ടേറെ ആരാധകരും ഇപ്പോഴുണ്ട്. ചിലര്‍ പൂച്ചയുടെ സുരക്ഷയെപ്പറ്റി ആശങ്കകള്‍ പങ്കുവെച്ചു.
പൂച്ചകള്‍ക്ക് പിന്‍വശത്ത് ഉറച്ച പേശികളുണ്ട്. അതുപോലെ നഖങ്ങള്‍ മറ്റൊരു പ്രത്യേകതയാണ്. അത് കുത്തനെ കയറാന്‍ സഹായകമാകുന്ന തരത്തിലുള്ളതാണ്. ചൈനയില്‍ നിന്ന് മറ്റൊരു പൂച്ചവീഡിയോ കൂടി വന്നിട്ടുണ്ട്.
വീഡിയോയില്‍ പൂച്ച ചെറിയ ഗേറ്റ് ചാടിക്കടക്കാന്‍ ശ്രമിക്കുകയും ഉടനെ അവിടുത്തെ വളര്‍ത്തുനായ വന്ന് അവനെ അതില്‍ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.
https://www.youtube.com/watch?v=FegAm_U3fJA&feature=emb_logo