ഇടത് ചെവിയിൽ നിന്നും അസ്വാഭാവികമായ ശബ്ദം കേട്ടതിനെ തുടർന്ന് ക്ലിനിക്കിലെത്തിയതാണ് തായ്‌വാനിൽ നിന്നുള്ള 64 കാരിയായ ഒരു സ്ത്രീ. എന്നാൽ അവരുടെ ചെവി പരിശോധിച്ചപ്പോൾ ചിലന്തിയെയാണ് ഡോക്ടർമാർ കണ്ടെത്തിയത്.
ചെവിയ്ക്ക് വേദന കാരണം തനിക്ക് നാല് ദിവസമായി ഉറങ്ങാൻ കഴിയുന്നില്ലായിരുന്നെന്ന് അവർ പറഞ്ഞു. ചെവിക്കുള്ളിൽ എന്തോ അനങ്ങുന്ന പോലെ അവൾക്ക് തോന്നുകയും ചെയ്തു. തുടർന്ന് ആശുപത്രിയിൽ അവരെത്തി.
ഡോക്ടർമാർ അവരെ പരിശോധിച്ചപ്പോൾ ഒരു ചിലന്തിയെയാണ് കണ്ടെത്തിയത്. ചിലന്തിയെയും അതിന്‍റെ എക്സോസ്കെലിറ്റണിനെയും വലിച്ചെടുക്കാൻ അവർ ഒരു ട്യൂബ് ഉപയോഗിച്ചു.
പിന്നീട് തായ്‌വാനിലെ ടൈനാൻ മുനിസിപ്പൽ ഹോസ്പിറ്റലിലെ ഡോക്ടർമാർ ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ സ്ത്രീയുടെ അനുഭവം വിശദീകരിക്കുന്ന ഒരു കേസ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചു.
അവർ എക്സിൽ ഒരു വീഡിയോ പങ്കുവെച്ചു. ”രക്തസമ്മർദ്ദമുള്ള ഒരു സ്ത്രീ അവളുടെ ചെവിയിൽ അസാധാരണമായ ശബ്ദങ്ങൾ ഉണ്ടാകുന്നു എന്ന് പറഞ്ഞ് ആശുപത്രിയിലെത്തിയിരുന്നു. പരിശോധനയിൽ, ഇടത് ചെവിയുടെ ബാഹ്യ ഓഡിറ്ററി കനാലിനുള്ളിൽ ഒരു ചെറിയ ചിലന്തി ചലിക്കുന്നതായി കണ്ടു. ചിലന്തിയുടെ ഉരുകിയ പുറം അസ്ഥികൂടവും ഉണ്ടായിരുന്നു.”
ചിലന്തി വളരെ ചെറുതായതിനാൽ അവൾക്ക് വേദന അനുഭവപ്പെട്ടില്ല, ടൈനാൻ മുനിസിപ്പൽ ഹോസ്പിറ്റലിലെ ഓട്ടോളറിംഗോളജി വിഭാഗത്തിന്റെ സഹ-ലേഖകനും ഡയറക്ടറുമായ ഡോ. ടെങ്‌ചിൻ വാങ് പറഞ്ഞു.
ഒഹായോ യൂണിവേഴ്സിറ്റിയിലെ എമറിറ്റസ് ബയോളജി പ്രൊഫസറായ ജെറി റോവ്നർ, സ്ത്രീയുടെ ചെവിയിൽ ചിലന്തി കൂടുകൂട്ടിയതിന്‍റെ കാരണം വിശദീകരിച്ചു. ”അനേകം വേട്ടയാടുന്ന ചിലന്തികൾ (അതായത്, ഇര പിടിക്കുന്ന വലകളിൽ വസിക്കാത്തവ) ഉരുകാൻ വേണ്ടി ഒരു അഭയസ്ഥാനം തേടുന്നു. കാരണം ആ പ്രക്രിയയിൽ വേട്ടക്കാരിൽ നിന്ന് സ്വയം പ്രതിരോധിക്കാൻ കഴിയില്ല,” അദ്ദേഹം പറഞ്ഞു.
A woman with hypertension presented to the clinic with a 4-day history of abnormal sounds in her ear. On examination, a small spider was seen moving within the external auditory canal of the left ear. The molted exoskeleton of the spider was also present. https://t.co/dye2sbbiL9 pic.twitter.com/SfeNBBGQS8
— NEJM (@NEJM) October 25, 2023