ബിവറേജസ് കോര്പറേഷന് ഔട്ട്ലെറ്റില്നിന്ന് വാങ്ങിയ മദ്യക്കുപ്പിക്കുള്ളില്‍ ചിലന്തിയെ കണ്ടെത്തിയതിനെത്തുടര്‍ന്ന് മദ്യം വാങ്ങിയ ആള് കുപ്പി ഔട്ട്ലെറ്റില് തിരികെയേല്‍പ്പിച്ചു.
തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ഔട്ട്ലെറ്റില് നിന്ന് വാങ്ങിയ മദ്യ കുപ്പിക്കുള്ളില്‍ ആണ് ചിലന്തിയെ കണ്ടെത്തിയത്.
ഇതോടെ മദ്യം വാങ്ങിയ ആള് കുപ്പി തിരികെ ഷോപ്പില്‍ ഏല്‍പ്പിക്കുകയായിരുന്നു.ഈ ബാച്ചില്‍ ഉള്‍പ്പെട്ട മറ്റു മദ്യക്കുപ്പികള്‍ വില്‍പ്പന നടത്തുന്നതായി പരാതി പരാതി ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം മദ്യം വാങ്ങിയ ഉപഭോക്താവാണ് പരാതിയുമായി രംഗത്തെത്തിയത്. ബെക്കാര്‍ഡി ലെമന്‍ എന്ന ബ്രാന്‍ഡിലുള്ള മദ്യത്തിലാണ് ചിലന്തിയെ കണ്ടെത്തിയത്.
മദ്യം വാങ്ങി വീട്ടിലെത്തി നോക്കിയപ്പോഴാണ് ഇത് കണ്ടത്. തുടര്‍ന്ന് മദ്യംക്കുപ്പി പൊട്ടിക്കാതെ തന്നെ വാങ്ങിയ ഔട്ട്ലെറ്റില് തിരികെ ഏല്‍പ്പിച്ചു.
ഈ മദ്യക്കുപ്പി ഇപ്പോഴും പവര്‍ഹൌസ് റോഡിലെ ഔട്ട്ലെറ്റിലുണ്ട്. എന്നാല്‍ വിശദമായ പരിശോധന നടത്തിയ ശേഷമാണ് മദ്യം വില്പനയ്ക്കായി എത്തിച്ചതെന്നാണ് ബെവ്കോ ഉദ്യോഗസ്ഥര്‍ പറയുന്നത്.
സാധാരണഗതിയില്‍ ഇത്തരത്തില്‍ പരാതി ഉയരുമ്പോള്‍ അതേ ബാച്ചില്‍പ്പെട്ട മദ്യത്തിന്റെ വില്‍പ്പന നിര്‍ത്തി വയ്ക്കുകയാണ് പതിവെങ്കിലും എന്നാല്‍ ഇവിടെ അതേ ബാച്ചിലുള്ള മദ്യം തുടര്‍ന്നും വില്‍ക്കുകയാണ്.
സംഭവത്തില്‍ ബെവ്കോയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല. എന്നാല്‍ പ്രമുഖ ബ്രാന്‍ഡിലെ മദ്യക്കുപ്പിക്കുള്ളില്‍ ചിലന്തിയെ കണ്ടെത്തിയതോടെ സംഭവത്തെക്കുറിച്ച് ബെവ്കോ ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എങ്ങനെയാണ് ഇത് സംഭവിച്ചതെന്ന് പരിശോധിച്ച് ഉടനടി റിപ്പോര്‍ട്ട് നല്കാന് ബെവ്കോ എം.ഡി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് വിവരം.