ഓ​ടു​ന്ന കാ​റി​ന്‍റെ ബോ​ണ​റ്റി​ലി​രു​ന്ന് യാ​ത്ര; സ്പൈ​ഡ​ർ​മാ​നെ വ​ല​യി​ൽ കു​രു​ക്കി പോ​ലീ​സ്

ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ന്‍റെ തെ​രു​വു​ക​ളി​ലൂ​ടെ ഓ​ടു​ന്ന കാ​റി​ന്‍റെ ബോ​ണ​റ്റി​ൽ ഇ​രു​ന്ന് യാ​ത്ര ചെ​യ്ത സ്‌​പൈ​ഡ​ർ​മാ​ൻ പോ​ലീ​സ് പി​ടി​യി​ൽ. ​ബോ​ണ​റ്റി​ലി​രു​ന്ന് യാ​ത്ര ചെ​യ്യു​ന്ന ഇ​ൻ​ഫ്ലു​വ​ൻ​സ​റു​ടെ വീ​ഡി​യോ ഓ​ൺ​ലൈ​നി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ക​യും ചെ​യ്ത​തോ​ടെ ഡ​ൽ​ഹി പോ​ലീ​സ് ഇ​യാ​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്ത് അ​റ​സ്റ്റ് ചെ​യ്തു.

വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ പ​ങ്കി​ട്ട ഒ​രു പോ​സ്റ്റി​ൽ, ‘സ്പൈ​ഡ​ർ​മാ​ൻ’ ന​ജ​ഫ്ഗ​ഡി​ൽ താ​മ​സി​ക്കു​ന്ന ആ​ദി​ത്യ എ​ന്ന 20 കാ​ര​നാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. ഇ​പ്പോ​ഴി​താ ട്രാ​ഫി​ക് പോ​ലീ​സു​കാ​ർ​ക്കൊ​പ്പം ഇ​രു​കൈ​ക​ളും നീ​ട്ടി നി​ൽ​ക്കു​ന്ന ‘സ്പൈ​ഡ​ർ​മാ​ൻ’ ചി​ത്ര​മാ​ണ് വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

സ്‌​പൈ​ഡ​ർ​മാ​ൻ വേ​ഷം ധ​രി​ച്ച ഒ​രാ​ളെ ബോ​ണ​റ്റി​ൽ ക​യ​റ്റി ദ്വാ​ര​ക റോ​ഡി​ൽ കാ​ർ ക​ണ്ട​താ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​രാ​തി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഡ​ൽ​ഹി ട്രാ​ഫി​ക് പോ​ലീ​സാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

‘ദി​ല്ലി: ച​പ്പ​ൽ വാ​ല സ്പൈ​ഡ​ർ​മാ​നെ ദി​ല്ലി പോ​ലീ​സ് പി​ടി​കൂ​ടി 20,000 രൂ​പ പി​ഴ ചു​മ​ത്തി.’ എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് മി​ഹി​ര്‍ ജാ ​വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. വീ​ഡി​യോ​യി​ൽ തി​ര​ക്കു​ള്ള റോ​ഡി​ല്‍ ഒ​രു വെ​ള്ള​ക്കാ​റി​ന്‍റെ ബോ​ണ​റ്റി​ല്‍ ഇ​രി​ക്കു​ന്ന സ്പൈ​ഡ​ർ​മാ​നെ കാ​ണാം. ഏ​താ​ണ്ട് ര​ണ്ട് സെ​ക്ക​റ്റു​ള്ള വീ​ഡി​യോ​യാ​ണ് പ​ങ്കു​വ​യ്ക്ക​പ്പെ​ട്ട​ത്.

റോ​ഡ​രി​കി​ല്‍ നി​ന്ന ആ​രോ പ​ക​ര്‍​ത്തി​യ വീ​ഡി​യോ​യാ​യി​രു​ന്നു അ​ത്. പ​രാ​തി ല​ഭി​ച്ച ഉ​ട​നെ ന​ട​പ​ടി​ക​ളു​മാ​യി പോ​ലീ​സ് മു​ന്നോ​ട്ട് പോ​യി. ദ്വാ​ര​ക​യി​ലെ രാം​ഫാ​ൽ ചൗ​ക്കി​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് പോ​ലീ​സ് കാ​റി​നെ​യും സ്പൈ​ഡ​ർ​മാ​നെ​യും ക​ണ്ടെ​ത്തി​യ​തെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. 

സ്‌​പൈ​ഡ​ർ​മാ​ൻ വേ​ഷ​ത്തി​ലെ​ത്തി​യ ന​ജ​ഫ്ഗ​ഢ് സ്വ​ദേ​ശി ആ​ദി​ത്യ (20), വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ർ മ​ഹാ​വീ​ർ എ​ൻ​ക്ലേ​വി​ൽ താ​മ​സി​ക്കു​ന്ന ഗൗ​ര​വ് സി​ങ് (19) എ​ന്നി​വ​രെ തി​രി​ച്ച​റി​ഞ്ഞ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. അ​പ​ക​ട​ക​ര​മാ​യ ഡ്രൈ​വിം​ഗ്, മ​ലി​നീ​ക​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ല, സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ച്ചി​ട്ടി​ല്ല തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ള്‍​ക്കാ​ണ് 26,000 രൂ​പ പി​ഴ ഈ​ടാ​ക്കി​യ​ത്. 

 

Related posts

Leave a Comment