ചാലക്കുടി: ആഡംബര കാറിൽ കടത്തികൊണ്ടുപോകുകയായിരുന്ന 350 ലിറ്റർ സ്പിരിറ്റ് പോലീസ് പിടികൂടി. കാർ ഓടിച്ചിരുന്ന വരന്തരപ്പിള്ളി സ്വദേശി തുണ്ടിക്കട അനിലിനെ (30) എസ്ഐ ജയേഷ് ബാലനും സംഘവും ചേർന്ന് അറസ്റ്റുചെയ്തു.
കാറിൽ നിന്നും 35 ലിറ്റർ വീതം കൊള്ളുന്ന 10 കന്നാസ് സ്പിരിറ്റ് പോലീസ് പിടിച്ചെടുത്തു. അങ്കമാലിയിൽ നിന്നും വെള്ളാങ്കല്ലൂരിലേക്ക് കൊണ്ടുപോകുകായിരുന്നു സ്പിരിറ്റ്. അങ്കമാലിയിൽ വച്ച് വെള്ളാങ്കല്ലൂരിൽ എത്തിക്കാൻ നിർദേശം ലഭിച്ചതനുസരിച്ച് സ്പിരിറ്റ് എൽപ്പിച്ച് കൊടുക്കുക മാത്രമാണ് തന്റെ കടമയെന്ന് അനിൽ പോലീസിനോട് പറഞ്ഞു.
അങ്കമാലിയിൽ നിന്നും സ്പിരിറ്റ് കൊടുത്തുവിട്ട ആൾ തന്ന മൊബൈൽ ഫോണിൽ വെള്ളാങ്കല്ലൂരിൽ എത്തുന്പോൾ നിർദേശം ലഭിക്കുമെന്നും അതനുസരിച്ച് സ്പിരിറ്റ് കയറ്റിയ കാർ കൈമാറാനായിരുന്നു തനിക്ക് നിർദേശമെന്ന് അനിൽ പറഞ്ഞതായി പോലീസ് പറഞ്ഞു.
ഇന്നുരാവിലെ പത്തുമണിയോടെ മുനിസിപ്പൽ സിഗ്നൽ ജംഗ്ഷനിൽവച്ചാണ് പോലീസ് സ്പിരിറ്റുമായി കാർ പിടിച്ചെടുത്തത്. പോലീസിന് ലഭിച്ച രഹസ്യ നിർദേശത്തെ തുടർന്നാണ് ചാലക്കുടി പോലീസും, ജില്ലാ ക്രൈം സ്ക്വാഡും ചേർന്ന് സ്പിരിറ്റ് പിടികൂടിയത്.