കരുനാഗപ്പള്ളി: ഇരുപതു കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 700 ലിറ്റർ സ്പിരിറ്റുമായി നാലുപേർ പിടിയിൽ. സ്പിരിറ്റ് കടത്താനുപയോഗിച്ച ഒരു ഇന്നോവ കാറും മാരുതി ഈക്കോ കാറും എക്സൈസ് സംഘം പിടികൂടി. സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെൻറ് ഇൻസ്പെക്ഷൻ വിംഗ് തലവൻ ടി അനിൽ കുമാറിന്റെ നേതൃത്തിലുള്ള സംഘമാണ് ഇ്നന് രാവിലെ 7.30ന് ഓച്ചിറയിലെ സ്വകാര്യ ആശുപത്രിക്കു സമീപം വച്ച് സ്പിരിറ്റ് പിടികൂടിയത് .
നിരവധി കേസുകളിൽ ഉൾപ്പെട്ട തമിഴ്നാട് സ്വദേശികളായ കനകരാജൻ, ബാലകൃഷ്ണൻ , നെയ്യാറ്റിൻകര സ്വദേശികളായ രാഹുൽ ,ദീപു എന്നിവരെയാണ് പിടികൂടിയത്. തമിഴ്നാട് ബോർഡിൽ സൂക്ഷിച്ചിരുന്ന സ്പിരിറ്റ് കളിയിക്കാവിളയിൽ നിന്നും മാവേലിക്കരയിലേക്ക് കൊണ്ടു പോകുകയായിരുന്നു.