കേരള എക്‌സൈസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സ്പിരിറ്റ് വേട്ട തമിഴ്‌നാട്ടില്‍; പിടികൂടിയത് 450 കന്നാസില്‍ കരുതി!യ 15,750 ലിറ്റര്‍ സ്പിരിറ്റ്

പാ​ല​ക്കാ​ട്: ത​മി​ഴ്നാ​ട്ടി​ലെ തി​രു​പ്പൂ​ർ ജി​ല്ല​യി​ലെ ചി​ന്ന​ക്കാ​ണൂ​രിൽ വൻ സ്പിരിറ്റ് വേട്ട. ഗ​ണേ​ശ​ൻ എ​ന്ന വ്യ​ക്തി യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്തുനി​ന്നാണ് കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്താ​നായി ത​യാ​റാ​ക്കി​യ സ്പി​രി​റ്റി​ന്‍റെ വ​ൻ ശേ​ഖ​രം ക​ണ്ടെ​ത്തിയത്. 450 ക​ന്നാ​സു​ക​ളി​ലാ​യി ക​രു​തി​വ​ച്ചി​രു​ന്ന 15,750 ലി​റ്റ​ർ സ്പി​രി​റ്റാ​ണ് ക​ണ്ടെ​ത്തി​യ​ത്. എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ​യു​ടെ ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പാ​ല​ക്കാ​ട് ഐ​ബി​യും, സ്പെ​ഷ്യ​ൽ സ്ക്വാ​ഡും സം​യു​ക്ത​മാ​യാണ് സ്പിരിറ്റ് വേട്ട നടത്തിയത്.

ഇ​ന്ന​ലെ തൃ​ശൂ​ർ വ​ര​ന്ത​ര​പ്പി​ള്ളി ഭാ​ഗ​ത്തു പോ​ലീ​സ് പി​ടി​കൂ​ടി​യ സ്പി​രി​റ്റ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ല​ക്കാ​ട് ഐ​ബി ന​ട​ത്തി​യ ര​ഹ​സ്യ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. തൃ​ശൂ​ർ സ്പി​രി​റ്റ് കേ​സി​ൽ പോ​ലീ​സ് പി​ടി​കൂ​ടി​യ കാ​റി​ന്‍റെ ഉ​ട​മ​സ്ഥ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തി​ൽ ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി ര​ഹ​സ്യ​മാ​യും അ​തി സാ​ഹ​സി​ക​മാ​യും ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​നി​ലാ​ണ് കേ​ര​ള എ​ക്സൈ​സി​ന്‍റെ ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ സ്പി​രി​റ്റ് വേ​ട്ട ന​ട​ന്ന​ത്.

പി​ടി​കൂ​ടി​യ സ്പി​രി​റ്റി​നു കേ​ര​ള​ത്തി​ൽ 60 ല​ക്ഷം രൂ​പ​വ​രെ വി​ല​മ​തി​ക്കും. ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. കേ​സ് നി​യ​മാ​നു​സൃ​തം ത​മി​ഴ്നാ​ട് പ്രൊ​ഹി​ബി​ഷ​ൻ വിം​ഗി​നു കൈ​മാ​റി. ഈ ​സ്പി​രി​റ്റി​ന്‍റെ ഉ​ട​മ​സ്ഥ​ൻ മ​ല​യാ​ളി​യും കേ​ര​ള​ത്തി​ൽ ബാ​ർ, ക​ള്ള് വ്യ​വ​സാ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നയാളുമായ രാ​ഷ്ട്രീ​യ പ്ര​മു​ഖനാ​ണെ​ന്ന് സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്.

സ​മാ​ന രീ​തി​യി​ൽ ക​ഴി​ഞ്ഞ മാ​സം ത​മി​ഴ് നാ​ട്ടി​ലെ ഗു​ഡി​മം​ഗ​ലം ഭാ​ഗ​ത്തു ഒ​രു സ്പി​രി​റ്റ് ഗോ​ഡൗ​ണ്‍ ക​ണ്ടെ​ത്തു​ക​യും 10,000 ലി​റ്റ​ർ സ്പി​രി​റ്റ് ക​ണ്ടെ​ത്തു​ക​യും ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം പാ​ല​ക്കാ​ട് എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ ആ​ല​ത്തൂ​രി​ൽ പി​ടി​കൂ​ടി​യ സ്പി​രി​റ്റ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കേ​സു​ക​ൾ എ​ല്ലാം ക​ണ്ടെ​ത്താ​നാ​യ​ത്. ഈ ​സ്പി​രി​റ്റ് കേ​സി​ൽ നാ​ലു പ്ര​തി​ക​ൾ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്.

എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി. ​കെ. സ​തീ​ഷ് , എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ വി. ​അ​നൂ​പ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ സി. ​സെ​ന്തി​ൽ കു​മാ​ർ, എം. ​യൂ​ന​സ്, കെ. ​എ​സ്. സ​ജി​ത്ത്, ആ​ർ. റി​നോ​ഷ്. ജി​ഷു, മ​ൻ​സൂ​ർ , സി​വി​ൽ ഓ​ഫീ​സ​ർ​മാ​രാ​യ സു​രേ​ഷ്, റാ​ഫി, ഡ്രൈ​വ​ർ​മാ​രാ​യ സെ​ൽ​വ​ൻ, സ​ത്താ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ്.

Related posts