തുപ്പല്ലേ, തോറ്റുപോകും; നാ​ലും​കൂ​ട്ടി മു​റു​ക്കി, നാ​ടാ​കെ തു​പ്പി തോ​ൽ​പ്പി​ച്ചേ അ​ട​ങ്ങു​വെ​ന്ന വാ​ശി​യി​ൽ ചില​ ‘വി​ദ്വാ​ൻ​മാ​ർ..!’

ഹ​രി​പ്പാ​ട്: കൊ​വി​ഡ് മ​ഹാ​മാ​രി ഭീ​തി വി​ത​ച്ച് സ​മൂഹ​വ്യാ​പ​ന​ത്തി​ലേ​ക്ക് ക​ട​ക്കു​ക​യും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ആ​രോ​ഗ്യ-​പൊ​ലീ​സ്- റ​വ​ന്യൂ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ഒ​പ്പം ജ​ന​പ്ര​തി​നി​ധി​ക​ളും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​വാ​ൻ അ​ഹോ​രാ​ത്രം പ​ണി​യെ​ടു​ക്കു​ന്പോൾ

ഒ​രു സം​ഘം വി​ദ്വാ​ൻ​മാ​ർ ന​ഗ​ര-​ഗ്രാ​മ വ്യ​ത്യാ​സ​മി​ല്ലാ​തെ മു​ഖാ​വ​ര​ണം ക​ഴു​ത്തി​ലേ​ക്ക് താ​ഴ്ത്തി എ​ത്ര ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി​യാ​ലും ത​ങ്ങ​ൾ തു​പ്പി തോ​ൽ​പ്പി​ച്ചേ അ​ട​ങ്ങു​വെ​ന്ന വാ​ശി​യി​ലാ​ണ്.​

വെ​റ്റി​ല മു​റു​ക്കു​ന്ന​വ​രി​ൽ ചി​ല​രാ​ണ് വി​ല്ല​ന്മാ​രാ​യി മാ​റു​ന്ന​ത്.​ഇ​വ​രി​ലേ​റെ​യും മ​ധ്യ​വ​യ​സ്ക​രും ചെ​റു​പ്പ​ക്കാ​രു​മാ​ണെ​ന്ന​താ​ണ് ഏ​റെ അ​ത്ഭു​തം. ​കൊ​വി​ഡ് കാ​ല​മാ​ണെ​ന്നോ ക​ണ്ടെ​യ്ൻമെന്‍റ് സോ​ണാ​ണെ​ന്നോ വ​ക വ​യ്ക്കാ​തെ​യാ​ണ് ഇ​വ​രു​ടെ പെ​രു​മാ​റ്റം.​മു​റു​ക്കാ​ൻ വി​ൽ​ക്കു​ന്ന ചി​ല ക​ട​ക​ളി​ൽ അ​വി​ടെ​ത്ത​ന്നെ നി​ന്നു മു​റു​ക്കാ​നു​ള്ള സൗ​ക​ര്യ​മു​ണ്ട്.​

നാ​ലും കൂ​ട്ടി മു​റു​ക്കി​യ ശേ​ഷം ചി​ല​ർ ക​ട​യു​ടെ ചു​റ്റും അ​തി​ലു​പ​രി റോ​ഡി​ലും തു​പ്പി ന​ട​ക്കും.​ കൊ​വി​ഡ് കാ​ല​മാ​യ​തി​നാ​ൽ ചി​ല ക​ച്ച​വ​ട​ക്കാ ർ ​മു​റു​ക്കാ​ൻ പൊ​തി​യാ​ക്കി​യാ​ണ് ന​ൽ​കു​ന്ന​ത്.

10,20 രൂ​പ ക​ണ​ക്കി​ലാ​ണ് പൊ​തി​ക​ൾ.​ മൂ​ന്നു വെ​റ്റി​ല​യും ചു​ണ്ണാ​മ്പും പ​കു​തി അ​ട​യ്ക്കാ ക​ഷ​ണ​വും പു​ക​യി​ല​യും അ​ട​ങ്ങി​യ​താ​ണ് 10 രൂ​പ​യു​ടെ ഒ​രു പൊ​തി.​ മു​റു​ക്കാ​ൻ വാ​യി​ലി​ട്ട് ച​വ​ച്ച് ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ ക​യ​റി റോ​ഡു നീ​ളെ തു​പ്പി​യാ​ണ് ചി​ല​രു​ടെ സ​ഞ്ചാ​രം.​

ഇ​വ​ർ​ക്ക് പി​റ​കെ സ​ഞ്ച​രി​ക്കു​ന്ന​വ​രു​ടെ​യോ റോ​ഡ​രു​കി​ൽ നി​ൽ​ക്കു​ന്ന​വ​രു​ടെ​യോ ദേ​ഹ​ത്ത് തു​പ്പ​ൽ ക​ണി​ക​ക​ൾ വീ​ഴു​ന്ന​തും ഭീ​തി​യി​ലാ​ഴ്ത്തു​ന്നു​ണ്ട്.​

പ്ര​ധാ​ന​മാ​യും തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ പ​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലും രോ​ഗ വ്യാ​പ​ന സാ​ധ്യ​ത ഏ​റെ​യാ​ണെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ റി​പ്പോ​ർ​ട്ട് ചെ​യ്യു​മ്പോ​ഴും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​തു​പോ​ലെ ഇ​തൊ​ന്നും ത​ങ്ങ​ൾ​ക്കു ബാ​ധ​ക​മ​ല്ലെ​ന്ന മ​ട്ടി​ൽ യാ​തൊ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ നാ​ടാ​കെ തു​പ്പു​ന്ന ഇ​വ​രു​ടെ പ്ര​വൃ​ത്തി രോ​ഗ വ്യാ​പ​ന​ത്തി​ന് ആ​ക്കം കൂ​ട്ടു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​ർ.

Related posts

Leave a Comment