പൊതുസ്ഥലത്ത് തുപ്പിയാല്‍ തുപ്പുന്നിടം വൃത്തിയാക്കി പിഴയും അടക്കണം! ആളുകളെ മര്യാദ പഠിപ്പിക്കാന്‍ പുതിയ ശിക്ഷാരീതി; എട്ടു ദിവസം കൊണ്ട് ശിക്ഷ ഏറ്റുവാങ്ങിയത് 156 പേര്‍

ചിലയാളുകളുണ്ട്, കര്‍ശനമായ നിയമങ്ങള്‍ പോലും അനുസരിക്കാന്‍ അവര്‍ക്ക് മടിയാണ്. ചിലരുണ്ട്, ശിക്ഷയായി എന്തെങ്കിലും കിട്ടിയാല്‍ പാഠം പഠിക്കുന്നവര്‍. സമാനമായ രീതിയില്‍ ആളുകളെ മര്യാദ പഠിപ്പിക്കാന്‍ പൂനെ സര്‍ക്കാര്‍ ഒരു ശിക്ഷാരീതി നടപ്പാക്കിയിരിക്കുകയാണ്. ഇനിമുതല്‍ പൊതുസ്ഥലത്ത് തുപ്പിയാല്‍ സ്ഥലം തുടച്ച് വൃത്തിയാക്കി പിഴയും നല്‍കണം എന്നതാണത്. കഴിഞ്ഞ ആഴ്ച മുതലാണ് ഇതു പ്രാബല്യത്തില്‍ വന്നത്.

എട്ടു ദിവസം കൊണ്ട് പൊതുസ്ഥലത്ത് തുപ്പിയതിന് 156 പേര്‍ക്ക് ഈ ശിക്ഷ നല്‍കുകയും ചെയ്തു. ഇതിനു പുറമെ ഇവരുടെ കൈയില്‍ നിന്നും 150 രൂപ പിഴയും ഈടാക്കി. നേരത്തെ നഗരം വൃത്തികേടാക്കുന്നവരില്‍ നിന്നും കോര്‍പ്പേറഷന്‍ പിഴ ഈടാക്കിയിരുന്നു. പക്ഷേ അതുകൊണ്ട് കാര്യമായ പ്രയോജനമില്ലെന്ന് കണ്ടെത്തിയതോടെയാണ് പുതിയ ശിക്ഷാരീതി കോര്‍പ്പേറഷന്‍ അവതരിപ്പിച്ചത്.

Related posts